- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിനക്ക് ഫോട്ടോ വേണ്ടേയെന്ന് മമ്മൂട്ടി; സെല്‍ഫിക്ക് പിന്നിലെ കഥ പങ്കുവെച്ച് കുഞ്ഞാറ്റ; സ്വപ്നം, മനുഷ്യന്‍, ഇതിഹാസം എന്നും കുറിപ്പ്
തിരുവനന്തപുരം: സിനിമയിലേക്ക് കാലെടുത്തു വച്ചിട്ടില്ലെങ്കിലും ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റയെന്ന തേജാലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.തേജാലക്ഷ്മി പങ്കുവെക്കുന്ന കുറിപ്പുകളും ഫോട്ടോകളുമൊക്കെ ശ്രദ്ധ നേടാറുണ്ട്.അത്തരത്തില്‍ ഇപ്പോഴിത കുഞ്ഞാറ്റ പങ്കുവെച്ച ഒരു സെല്‍ഫിയാണ് വൈറലാകുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് ഇക്കുറി തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ കൂഞ്ഞാറ്റ പങ്കുവെച്ചത്. ആ ചിത്രം പിറന്നതിന് പിന്നിലെ കഥ കൂടി ചേര്‍ത്താണ് കുഞ്ഞാറ്റയുടെ പോസ്റ്റ്.കുറിപ്പില്‍ പറയുന്നത് ഇങ്ങനെ 'ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്. ആദ്യമായൊരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്ന ആവേശത്തില്‍ ആയിരുന്നു ഞാന്‍. നമ്മുടെ […]
തിരുവനന്തപുരം: സിനിമയിലേക്ക് കാലെടുത്തു വച്ചിട്ടില്ലെങ്കിലും ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളായ കുഞ്ഞാറ്റയെന്ന തേജാലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.തേജാലക്ഷ്മി പങ്കുവെക്കുന്ന കുറിപ്പുകളും ഫോട്ടോകളുമൊക്കെ ശ്രദ്ധ നേടാറുണ്ട്.അത്തരത്തില്‍ ഇപ്പോഴിത കുഞ്ഞാറ്റ പങ്കുവെച്ച ഒരു സെല്‍ഫിയാണ് വൈറലാകുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് ഇക്കുറി തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ കൂഞ്ഞാറ്റ പങ്കുവെച്ചത്.
ആ ചിത്രം പിറന്നതിന് പിന്നിലെ കഥ കൂടി ചേര്‍ത്താണ് കുഞ്ഞാറ്റയുടെ പോസ്റ്റ്.കുറിപ്പില്‍ പറയുന്നത് ഇങ്ങനെ
'ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്. ആദ്യമായൊരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്ന ആവേശത്തില്‍ ആയിരുന്നു ഞാന്‍. നമ്മുടെ സ്വന്തം മമ്മൂക്കയുടെ അടുത്തായിരുന്നു ഞാന്‍ ഇരുന്നത്. ആവേശകരവും എന്നാല്‍ ഞെട്ടിപ്പിക്കുന്നതുമായ ഒരു നിമിഷമായിരുന്നു അത്. നിരവധി പേര്‍ അദ്ദേഹത്തിന് അടുത്തേക്ക് ഫോട്ടോ എടുക്കാന്‍ വന്നുകൊണ്ടിരുന്നുണ്ട്. ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിക്കണോ എന്ന് ഞാന്‍ ചിന്തിച്ചു. എന്നാല്‍ മമ്മൂക്ക തന്നെ എന്റെ നേരെ തിരിഞ്ഞ് ചോദിച്ചു 'നിനക്ക് ഫോട്ടോ വേണ്ടേ?' തീര്‍ച്ചയായും! രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ ആ സുവര്‍ണ്ണാവസരത്തിലേക്ക് കുതിക്കുക ആയിരുന്നു. എല്ലാം വളരെ വേഗത്തില്‍ സംഭവിച്ചു. എനിക്ക് ഒരുങ്ങാനൊന്നും സമയം കിട്ടിയില്ല. അല്‍പ്പം ഫണ്ണിയായി തോന്നിയാലും ഇത് എല്ലായ്പ്പോഴും എന്റെ ഏറ്റവും അമൂല്യമായ ചിത്രമായി നിലനില്‍ക്കും. അതാണ് മമ്മൂക്ക. സ്വപ്നം, മനുഷ്യന്‍, ഇതിഹാസം,'എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം കുഞ്ഞാറ്റ കുറിച്ചത്.