- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു ദിവസം.. 12.5 മില്യണ്‍ കാഴ്ച്ചക്കാര്‍; യുട്യൂബില്‍ തരംഗമായി എ ആര് എം ട്രെയ്ലര്‍; പാന്‍ ഇന്ത്യ ട്രെന്‍ഡിങ്ങായി ചിയോതിക്കാവിന്റെ അത്ഭുതലോകം
തിരുവനന്തപുരം: നാല് ദിവസങ്ങള്‍കൊണ്ട് ലോകമെമ്പാടുമുള്ള 12.5 മില്യന്‍ കാഴ്ചക്കാരെ ആകര്‍ഷിച്ച് എആര്‍എം ട്രെയിലര്‍.ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡി യിലും 2 ഡിയിലുമായി ഈ ഓണത്തിന് പ്രദര്‍ശനത്തിനെത്തും. ടോവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന എആര്‍എം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യു .ജി.എം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ദൃശ്യ വിസ്മയമൊരുക്കിയ ട്രെയ്ലര്‍, ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്.മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം […]
തിരുവനന്തപുരം: നാല് ദിവസങ്ങള്‍കൊണ്ട് ലോകമെമ്പാടുമുള്ള 12.5 മില്യന്‍ കാഴ്ചക്കാരെ ആകര്‍ഷിച്ച് എആര്‍എം ട്രെയിലര്‍.ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 3 ഡി യിലും 2 ഡിയിലുമായി ഈ ഓണത്തിന് പ്രദര്‍ശനത്തിനെത്തും. ടോവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന എആര്‍എം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യു .ജി.എം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ദൃശ്യ വിസ്മയമൊരുക്കിയ ട്രെയ്ലര്‍, ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്.മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.ഈ അഞ്ച് ഭാഷകളിലുമായി ചിത്രത്തിന്റെ ട്രൈലറുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു തിങ്ക് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് ട്രെയ്ലര്‍ പുറത്തു വന്നത്.
തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ - ദീപു പ്രദീപ്,മലയാള സിനിമകളില്‍ തുടങ്ങി ഇപ്പോള്‍ ബോളിവുഡില്‍ വരെ എത്തിനില്‍ക്കുന്ന ജോമോന്‍ ടി ജോണ്‍ ആണ് എആര്‍എമ്മിന്റെ ചായാഗ്രഹണം.
എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദ്. തമിഴില്‍ 'കന' തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.ക്രിയേറ്റീവ് ഡയറക്ടര്‍: ദിപില്‍ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ശ്രീലാല്‍,അസോസിയേറ്റ് ഡയറക്ടര്‍: ശരത് കുമാര്‍ നായര്‍, ശ്രീജിത്ത് ബാലഗോപാല്‍,കോ പ്രൊഡ്യൂസര്‍ - ജസ്റ്റിന്‍ സ്റ്റീഫന്‍,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി തോമസ്,ഡോ. വിനീത് എം.ബി, പ്രിന്‍സ് പോള്‍.