- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നാനിയിൽ 'ഒരു കട്ടിൽ ഒരു മുറി'യുടെ പ്രത്യേക മാറ്റിനി ഷോ സംഘടിപ്പിച്ചു; സ്ത്രീകള്‍ക്കായി ഒരുക്കിയ ഷോയിൽ ജനത്തിരക്ക്; പ്രദർശനത്തിൽ പങ്കെടുത്ത് അണിയറ പ്രവർത്തകരും
മലപ്പുറം: പൊന്നാനിയിൽ 'ഒരു കട്ടിൽ ഒരു മുറി'യുടെ പ്രത്യേക മാറ്റിനി ഷോ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ചു. ഐശ്വര്യ തിയറ്ററിലായിരുന്നു ഈ പ്രത്യേക പ്രദര്‍ശനം നടന്നത്. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രം മികച്ച പരീക്ഷ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രദർശനത്തിൽ പങ്കെടുത്തു.
പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. വർഷങ്ങൾക്ക് ശേഷം രഘുനാഥ് പലേരി തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'കിസ്മത്', 'തൊട്ടപ്പൻ' എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഷാനവാസ് കെ ബാവക്കുട്ടി.
ഷമ്മി തിലകന്‍, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം എല്‍ദോസ് ജോര്‍ജ്, എഡിറ്റിംഗ് മനോജ് സി എസ് എന്നിവർ നിർവഹിച്ചിരിക്കുന്നു.