കൊച്ചി: മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' സിനിമയിൽ സോഷ്യൽ മീഡിയ താരം ഫുക്രു എത്തുന്നു. ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഫുക്രുവിന്റെ സാന്നിധ്യം ഉറപ്പിച്ചത്. എന്നാൽ, മുൻ ഭാഗങ്ങളിൽ 'കുട്ടൻ മൂങ്ങ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹൻ ഇത്തവണ ചിത്രത്തിലില്ല. 'വിന്നേഴ്സ് പോത്തുമുക്ക് 3.0' എന്ന അടിക്കുറിപ്പോടെ ഫുക്രു പങ്കുവെച്ച ചിത്രങ്ങളിൽ ഷാജി പാപ്പനായി ജയസൂര്യയും അറയ്ക്കൽ അബുവിനായി സൈജു കുറുപ്പും എത്തിയതോടെ ആരാധകർ ആവേശത്തിലാണ്.

'മൂങ്ങ' ഇല്ലല്ലോ എന്ന ആശങ്ക പങ്കുവെച്ച് നിരവധി ആരാധകർ എത്തുന്നുണ്ട്. 'മൂങ്ങ'യില്ലാതെ എന്ത് വിന്നേഴ്സ് പോത്തുമുക്ക് എന്നാണ് പലരുടെയും ചോദ്യം. 'ആട് 3' ഒരു ടൈം ട്രാവൽ ചിത്രമായിരിക്കുമെന്നും വലിയ ക്യാൻവാസിലാണ് ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയതുപോലെ ഇതൊരു എപിക്-ഫാന്റസി ചിത്രമായിരിക്കും.

വിജയ് ബാബുവും വേണു കുന്നപ്പള്ളിയും ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം മാർച്ച് 19ന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസ് എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റിലീസ് ചെയ്യും.