കൊച്ചി: സിനിമാപ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിച്ച ചിത്രം ആയിരുന്നു ജയസൂര്യ ചിത്രം ആട്. ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗം പ്രേക്ഷകർ നിറഞ്ഞ കൈയ്യോടെ ആയിരിന്നു സ്വീകരിച്ചത്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും കോമഡികളുമായി ചിത്രം ആട് തീയറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രികരണം സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത്.

ജ​യ​സൂ​ര്യ​യെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ആ​ട് 3​ ​ജ​നു​വ​രി​യി​ൽ​ ​ആ​രം​ഭി​ക്കുമെന്നാണ് റിപ്പോർട്ടുകൾ.​ ​ക​ത്തനാ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ശേ​ഷം​ ​ത്രി​ഡി​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ജ​യ​സൂ​ര്യ​ ​ചി​ത്ര​മാ​ണ് ​ആ​ട് 3.​ ​ഫ്രൈ​ ​ഡേ​ ​ഫി​ലിം​ ​ഹൗ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ജ​യ് ​ബാ​ബു​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​

ആ​ട് 2​ൽ​ ​അ​ഭി​ന​യി​ച്ച​ ​താ​ര​ങ്ങ​ൾ​ ​എ​ല്ലാ​വ​രും​ ​ആ​ട് 3​ ​ൽ​ ​ഉ​ണ്ടാ​വും.​ 2015​ ​ൽ​ ​ആ​ട് ​ഒ​രു​ ​ഭീ​ക​ര​ജീ​വി​യാ​ണ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​സം​വി​ധാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ത്.​ ​ഷാ​ജി​ ​പാ​പ്പ​നെ​യും​ ​പി​ള്ളേ​രെ​യും​ ​ആ​ദ്യ​ ​വ​ര​വി​ൽ​ ​പ്രേ​ക്ഷ​ക​ർ​ ​അ​ത്ര​ ​ക​ണ്ടു​ ​സ്നേ​ഹി​ച്ചി​ല്ല.​ ​

ഏ​ഴു​വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ​ആ​ട് 2​ ​ന് ​മൂ​ന്നാം​ ​ഭാ​ഗം വരുന്നത്.​ ​തി​ര​ക്ക​ഥ​ ​പൂ​ർ​ത്തി​യാ​യ​ ​വി​വ​രം​ ​മി​ഥു​ൻ​ ​മാ​നു​വ​ൽ​ ​തോ​മ​സ് ​തന്റെ സ​മൂ​ഹ​ ​മാ​ധ്യ​മ​ത്തി​ലൂ​ടെ​ ​പ​ങ്കു​വ​ച്ചി​രു​ന്നു. എന്തയാലും ആരാധകർ ഒന്നടങ്കം ആട് 3 യ്ക്ക് വേണ്ടി കട്ട വൈറ്റിംഗാണ്.