- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജനീകാന്തിന്റെ ക്രൈം ത്രില്ലര്‍ ചിത്രത്തിനൊപ്പം ആമിര്‍ഖാനും; കൂലിയില്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടെന്ന് ഉപേന്ദ്ര റാവു
കൂലിയില്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടെന്ന് ഉപേന്ദ്ര റാവു
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായികയാകുന്ന സിനിമ കൂലി വലിയ കാന്‍വാസിലാണ് ഒരുങ്ങുന്നത്. ത്രില്ലര്‍ സ്രേണിയില്‍ വരുന്ന സിനിമ ഇതിനോടം ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തില്‍ രജനീകാന്തിന് പുറമേ, തമിഴ് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന അക്കിനേനി, കന്നഡ താരം ഉപേന്ദ്ര റാവു എന്നിവരും അഭിനയിക്കുന്നു. ചിത്രത്തില്‍ ആമിര്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് നടന്‍ ഉപേന്ദ്ര റാവു സ്ഥിരീകരിച്ചു. ആമിര്‍ ഖാന് പിറന്നാള്‍ ഭാവുകങ്ങള്‍ നേര്‍ന്ന് ലോകേഷ് പോസ്റ്റ് ഇട്ടിരുന്നു. ആമിര്‍ ഖാനും ലോകേഷ് കനകരാജും ഉള്‍പ്പെടുന്ന ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായതോടെ കൂലിയില്‍ ആമിര്‍ ഖാന്‍ ഉണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
ലോകേഷ് കനഗരാജ് കഥ പറഞ്ഞപ്പോള്‍ രജനീകാന്തിന്റെ അടുത്ത് കുറച്ച് നേരം നില്‍ക്കാന്‍ അവസരം ലഭിച്ചാലും മതി എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. കാരണം ഞാന്‍ ഏകലവ്യനാണെങ്കില്‍, അദ്ദേഹം എന്റെ ദ്രോണാചാര്യനാണ്. എല്ലാവര്‍ക്കും വിനോദം നല്‍കിയെങ്കില്‍, അദ്ദേഹം എനിക്ക് ബോധോദയം നല്‍കി. രജനി സാര്‍ അങ്ങനെയാണ്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. നാഗാര്‍ജുനക്കും ആമിറിനുമൊപ്പം അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടെന്ന് ഉപേന്ദ്ര റാവു പറഞ്ഞു.
ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. ആക്ഷന്‍ എന്റര്‍ടെയ്നറാനായ, സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ രജനീകാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.