- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഷുതോഷ് ആ ചിത്രത്തിന്റെ കഥ ആദ്യം പറഞ്ഞത് എന്നോട്, കേട്ടപ്പോൾ തന്നെ 'നോ' പറഞ്ഞു; വിവാദമായി ഷാരൂഖ് ഖാൻ ചിത്രത്തിനെ കുറിച്ചുള്ള ആമിർ ഖാന്റെ വാക്കുകൾ; ട്രോളുമായി കിംഗ് ഖാന്റെ ആരാധകർ
മുംബൈ: ഷാരൂഖ് ഖാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ആഷുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്ത 'സ്വദേശ്'. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസ്സിക്കുകളിൽ ഒന്നാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ സ്വദേശിനെ കുറിച്ച് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വലിയ വിമർശനത്തിന് കാരണമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നല്‍കിയൊരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശമാണ് ആമിര്‍ ഖാനെ വെട്ടിലാക്കിയിരിക്കുന്നത്. ഷാരൂഖ് ഖാന് ചിത്രം ബോറിങ്ങ് ആണെന്നാണ് ആമിര്‍ ഖാന് പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍പീസുകളിലൊന്നാണ് സ്വദേശെന്നാണ് ഷാരൂഖ് ഖാന് ആരാധകര്‍ പറയുന്നത്. കിങ് ഖാന്റെ സിനിമയെ അപമാനിച്ച ആമിര്‍ ഖാന്റെ പുതിയ സിനിമയായ 'സിത്താരെ സമീന്‍ പര്' പരാജയപ്പെടുന്നത് കാണണമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
സ്വദേശിന്റെ കട പറയാൻ സംവിധായകന് ആഷുതോഷ് ഗവാരിക്കര്‍ ആദ്യം തന്റെ അടുത്താണ് വന്നതെന്നാണ് ആമിര്‍ പറഞ്ഞത്. അന്ന് തനിക്ക് ആ കഥ വളരെ വിരസമായി തോന്നിയതിനാലാണ് നിരസിച്ചതെന്നും ആമിർ ഖാൻ പറയുന്നു. എനിക്കത് വളരെ വിരസമായി തോന്നി. ആഷു കഥ പറഞ്ഞ ശേഷം ഞാന്‍ അങ്ങനെയാണ് മറുപടി നല്‍കിയത്. സത്യത്തില്‍ ഞങ്ങള്‍ ലഗാന്‍ ഒരുക്കുന്ന സമയത്താണ് ആഷു എന്നോട് കഥ പറയുന്നത്. അന്ന് സിനിമയുടെ പേര് കാവേരി അമ്മ എന്നായിരുന്നു. എന്നോട് അങ്ങനെയാണ് പറഞ്ഞത് എന്നായിരുന്നു അഭിമുഖത്തില്‍ ആമിര്‍ ഖാന് പറഞ്ഞത്. താരത്തിന്റെ വെളിപ്പെടുത്തൽ വലിയ വിമര്‍ശനങ്ങൾക്ക് വഴിയൊരുക്കി.
ആമിർ ഖാനെ വിമർശിച്ച് ഷാരൂഖിന്റെ ആരാധകർ രംഗത്തെത്തി. സ്വദേശിലെ ഒരു പാട്ടിലുണ്ട് ആമിര്‍ ഖാന്റെ മുഴുവന്‍ സിനിമകളേക്കാളും നല്ല സന്ദേശം, സ്വദേശിലെ ഓരോ സീനും ഡയലോഗും ജീവിതത്തിലെ പല മൂല്യങ്ങളെക്കുറിച്ചും നമ്മളെ പഠിപ്പിക്കുന്നുണ്ട് എന്നായിരുന്നു ഒരു ആരാധകന് പ്രതികരിച്ചത്. ആമിര്‍ ഖാന്റെ മകന്റ സിനിമ റിലീസ് ചെയ്തപ്പോള്‍ പ്രീമിയര്‍ ഷോയ്ക്ക് എത്തി പിന്തുണ അറിയിച്ച ആളാണ് ഷാരൂഖ് ഖാന്. അതെല്ലാം മറന്ന ആമിര്‍ ഖാന്റെ പുതിയ സിനിമ പരാജയപ്പെടുന്നത് കാണണമെന്നാണ് മറ്റൊരു ആരാധകന് അഭിപ്രായപ്പെട്ടു.
സ്വദേശ് ചെയ്യാതിരുന്നത് നന്നായെന്നും അല്ലായിരുന്നുവെങ്കില്‍ ചിത്രം വളരെ വിരസമായി പോകുമായിരുന്നുവെന്നും ചിലര്‍ പറയുന്നു. സ്വദേശ് പറയുന്ന വിഷയം ഇന്നും പ്രസക്തമാണ്. അത് തിരിച്ചറിയാന്‍ ആമിര്‍ ഖാന് സാധിക്കാതെ പോയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പരാജയമാണെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, ആമിര്‍ ഖാനെ പിന്തുണയ്ച്ചും നിരവധി പേർ രംഗത്തെത്തി. അതേസമയം ആമിര്‍ ഖാന് സംസാരിച്ചത് സ്വദേശിന്റെ തുടക്കത്തെക്കുറിച്ചാണെന്നും അന്ന് പറഞ്ഞ കഥ അദ്ദേഹത്തിന് ഇഷ്ടമാകാതെ പോയത് സ്വാഭാവികമാണെന്നും അഭിപ്രായങ്ങളുണ്ട്. ആമിറിനോട് പറഞ്ഞ കഥയില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചാകാം സ്വദേശിലേക്ക് എത്തിയിട്ടുണ്ടാവുക എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.