- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാന്താര' രണ്ടാം ഭാഗത്തിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ബസ് തലകീഴായി മറിഞ്ഞു; അപകടം ചിത്രീകരണം കഴിഞ്ഞ് മടങ്ങവെ; ആറ് പേർക്ക് പരിക്ക്
ബംഗളൂരു: ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കന്നഡ ബ്ലോക്ക് ബസ്റ്റർ ചിത്രമായ കാന്താര രണ്ടാം ഭാഗത്തിലെ 20 പേർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കൊല്ലൂരിനടുത്തുള്ള ജഡ്‍കലിൽ വച്ച് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേർക്ക് സാരമായ പരിക്കുണ്ട്.
മൂഡൂരിൽ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മാടങ്ങവെയാണ് അപകടമുണ്ടായത്. മിനിബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ജഡ്കലിലെയും കുന്ദാപുരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊല്ലൂർ പോലീസ് അന്വേഷണം നടത്തിവരികയാണ്. ഗുരുതരമായി പരിക്കേറ്റ ആറ് ജൂനിയർ ആർട്ടിസ്റ്റുകളെ ജഡ്കാൽ മഹാലക്ഷ്മി ക്ലിനിക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story