മുംബൈ: പ്രശസ്ത മറാഠി നടന്‍ അതുല്‍ പാര്‍ച്വര്‍ (57) അന്തരിച്ചു. ഒട്ടനവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലൂടെയും സനിമകളിലുമടക്കം അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് അതുല്‍ പാര്‍ച്വര്‍. ഒടുവിൽ അദ്ദേഹം അര്‍ബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. ഷാരൂഖ് ഖാന്‍ അഭിനയിച്ച ചിത്രങ്ങളായ ബില്ലു, പാര്‍ട്ണര്‍, അജയ് ദേവ്ഗണിന്റെ ഓള്‍ദി ബെസ്റ്റ് എന്നീ സിനിമകളിലടക്കം അദ്ദേഹം വേഷം ധരിച്ചിട്ടുണ്ട്.

നിരവധി കോമഡി റോളുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. അതുപ്പോലെ അദ്ദേഹം കപില്‍ ശര്‍മയുടെ കോമഡി ഷോയിലടക്കം സാന്നിധ്യം അറിയിക്കുകയും ചെയ്തിരുന്നു. ഒടുവിൽ അദ്ദേഹം കരളില്‍ അര്‍ബുദം ബാധിച്ചതായി ഒരു ഷോയിലൂടെ വെളിപ്പെടുത്തിയിരുന്നു. അസുഖം തുടങ്ങിയ സമയത്ത് ചികിത്സാപിഴവ് ഉണ്ടായെന്നും നടക്കാനും സംസാരിക്കാനുംപോലും കഴിയാത്തവിധം രോഗം മൂര്‍ച്ഛിച്ചതിന് കാരണം അതാണെന്നും നടന്‍ വെളിപ്പെടുത്തൽ നടത്തിയിരുന്നു.

പിന്നീട് മറ്റൊരു ഡോക്ടറെ കണ്ടശേഷമാണ് കീമോതെറാപ്പി അടക്കമുള്ള ചികിത്സകളിലേക്ക് നീങ്ങിയെതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുപ്പോലെ മറാഠിയിൽ നിരവധി ആരാധകരും സൗഹൃദങ്ങളും ഉണ്ടായിരുന്ന നടനും കൂടിയാണ് അതുല്‍ പച്വര്‍. നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്.