- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം; ഭാരത് നാടക സഭ എന്ന നാടക സംഘത്തിലെ അംഗം; അഭിനയത്തിന് മുന്‍പ് വ്യോമസേനയില്‍ ജോലി: നടന്‍ ദില്ലി ഗണേഷ് ഇനി ഓര്‍മ്മ
ചെന്നൈ: നടന്‍ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ദില്ലി ഗണേഷ് നേടിയിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
1944ല്‍ നെല്ലായിയില്‍ ജനിച്ച ഡല്‍ഹി ഗണേഷ് 1976ല്‍ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഭാരത് നാടക സഭ എന്ന ഡല്‍ഹി നാടക സംഘത്തിലെ അംഗമായിരുന്നു ദില്ലി ഗണേഷ്. സിനിമകളില്‍ അഭിനയിക്കുന്നതിന് മുമ്പ് 1964 മുതല്‍ 1974 വരെ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1979 ല്‍ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രത്യേക പുരസ്‌കാരം ലഭിച്ചു.
തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ഡല്‍ഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി, നായകന്‍, സത്യാ, മൈക്കല്‍ മദന കാമ രാജന്‍, സാമി, അയന്‍ തുടങ്ങി നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലും ദില്ലി ഗണേഷ് അഭിനയിച്ചിട്ടുണ്ട്.