- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നോട് പറയുന്നതെല്ലാം വെറും കള്ളത്തരം; അവൾ കൃത്യമായി ഒന്നും അറിയിക്കാതെ വിദേശയാത്ര നടത്തി; സ്വന്തം ഭാര്യക്കെതിരെ പീഡന പരാതിയുമായി കന്നഡ നടൻ ധനുഷ് രാജ്
കന്നഡ നടൻ ധനുഷ് രാജിനും ഭാര്യ അർഷിതക്കുമെതിരെ പരസ്പരം പരാതികൾ. ശാരീരിക ഉപദ്രവം, പീഡനം, വധഭീഷണി എന്നിവ ആരോപിച്ചാണ് ധനുഷ് രാജ് ഭാര്യ അർഷിതയ്‌ക്കെതിരെ ബെംഗളൂരുവിലെ ഗിരിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അതേസമയം, സ്ത്രീധന പീഡനം, ശാരീരിക ഉപദ്രവം, മാനസിക പീഡനം എന്നിവ ആരോപിച്ച് അർഷിതയും ധനുഷ് രാജിനും കുടുംബത്തിനുമെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭാര്യ അർഷിത തന്നോട് കള്ളം പറയുകയും കൃത്യമായി വിവരമറിയിക്കാതെ വിദേശയാത്ര നടത്തുകയും ചെയ്തുവെന്ന് ധനുഷ് രാജ് പരാതിയിൽ പറയുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അർഷിത തന്നെ മർദ്ദിക്കുകയും ഗുണ്ടകളെ ഉപയോഗിച്ച് അടിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും നടൻ ആരോപിക്കുന്നു.
ബാത്ത്റൂമിലെ ഗ്ലാസ് പാനലിൽ കൈകൊണ്ട് ഇടിച്ച് അർഷിത സ്വയം പരിക്കേൽപ്പിക്കുകയും, നടനാണ് തന്നെ ഉപദ്രവിച്ചതെന്ന് വരുത്തിതീർക്കാൻ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തതായും എഫ്.ഐ.ആറിൽ പറയുന്നു. നിരന്തരമായ പീഡനവും ഭീഷണിയും കാരണമാണ് സംരക്ഷണം തേടി പോലീസിനെ സമീപിച്ചതെന്ന് ധനുഷ് രാജ് വ്യക്തമാക്കി.
അതേസമയം, ധനുഷ് രാജിനും കുടുംബത്തിനുമെതിരെ അർഷിതയുടെ പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. 2025 മാർച്ച് രണ്ടിനാണ് ബെംഗളൂരുവിലെ ഉത്തരഹള്ളിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരം ധനുഷിന്റെയും അർഷിതയുടെയും വിവാഹം നടന്നത്.
വിവാഹസമയത്ത് തന്റെ മാതാപിതാക്കൾ 50 ഗ്രാം സ്വർണാഭരണങ്ങൾ നൽകിയിരുന്നുവെന്നും എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം എട്ട് ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് നടനും കുടുംബവും ആവശ്യപ്പെട്ടതായും അർഷിത ആരോപിച്ചു. ഈ തുക നൽകാൻ തന്റെ കുടുംബത്തിന് കഴിയില്ലെന്ന് പറഞ്ഞപ്പോൾ വാക്കാൽ അധിക്ഷേപിച്ചതായും അവർ പരാതിയിൽ പറയുന്നു.




