- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്കൊന്നും ഒരിക്കലും അങ്ങനെ ചിന്തിക്കാനേ കഴിയില്ല..; നമ്മളൊക്കെ അത് ഉള്ളിലൊതുക്കും; പക്ഷെ ശ്രീനിയെ സംബന്ധിച്ച് അങ്ങനെ ഉണ്ടായിട്ടില്ല..; തുറന്നുപറഞ്ഞ് ജഗദീഷ്
അന്തരിച്ച പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീനിവാസന് അന്തിമോപചാരം അർപ്പിച്ച് നടൻ ജഗദീഷ്. എറണാകുളം കണ്ടനാട്ടെ വീട്ടിലെത്തിയാണ് ജഗദീഷ് അന്ത്യാഞ്ജലി അർപ്പിച്ചത്. സ്വന്തം നിലപാടുകൾ കലാസൃഷ്ടികളിലൂടെ സമൂഹത്തിലെത്തിക്കാൻ ശ്രീനിവാസൻ കാണിച്ചിട്ടുള്ള ആർജ്ജവം അസാമാന്യമാണെന്ന് ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ജഗദീഷിന്റെ വാക്കുകൾ
"തനിക്ക് ശരിയെന്നും ന്യായമെന്നും തോന്നുന്ന കാര്യങ്ങൾ ആരുടെ മുന്നിലും ഉറക്കെ പറയാനുള്ള തന്റേടം ശ്രീനിക്കുണ്ടായിരുന്നു. പലപ്പോഴും ഏതെങ്കിലും വിഭാഗത്തിന് വിഷമം തോന്നുമോ എന്ന് ഭയന്ന് നമ്മൾ പലതും ഉള്ളിലൊതുക്കും. എന്നാൽ ശ്രീനിവാസൻ തന്റെ നിലപാടുകൾ കലാസൃഷ്ടികളിലൂടെ ഭംഗിയായി അവതരിപ്പിച്ചു."
'സന്ദേശം' പോലെയുള്ള സിനിമകളെ പരാമർശിച്ചുകൊണ്ട്, രാഷ്ട്രീയ പാർട്ടികൾ പൊതുജനങ്ങളെ വഞ്ചിക്കുന്ന രീതികളെ മനോഹരമായി സ്ക്രീനിൽ ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് ജഗദീഷ് ഓർത്തെടുത്തു. ഒരു തരി പോലും വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ എഴുത്തുശൈലിയെ അദ്ദേഹം അഭിനന്ദിച്ചു.
മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയായ ശ്രീനിവാസന്റെ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. താരത്തെ അവസാനമായി കാണാൻ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം തന്നെ എത്തുന്നുണ്ട്. ശ്രീനിവാസന്റെ അപ്രതീക്ഷിത വേർപാട് മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും ജഗദീഷ് കൂട്ടിചേർത്തു.




