- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്നതെന്തും രാഷ്ട്രീയം; പാ രഞ്ജിത്തിന്റെ സിനിമകള്‍ അസമത്വത്തിന് എതിരേയുള്ള പോരാട്ടം; പാര്‍വതി തിരുവോത്ത് പറയുന്നു
ചെന്നൈ: സംവിധായകന്‍ പാരഞ്ജിത്തിനെക്കുറിച്ച് വാചാലയായി നടി പാര്‍വതി തിരുവോത്ത്. പാ രഞ്ജിത്ത് സിനിമകളിലെ രാഷ്ടീയം അസമത്വത്തിനെതിരേയുള്ള പോരാട്ടമാണന്ന് നടി അഭിപ്രായപ്പെട്ടു.തങ്കലാന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു പ്രതികരണം. "സിനിമയെ വിനോദമായി കാണാം. അതൊരു ബ്ലോക്ക്ബസ്റ്റര്‍ ആവാനും സാധ്യതയുണ്ട്. പക്ഷേ, നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്നതെന്തും രാഷ്ട്രീയമാണ്. അരാഷ്ട്രീയമായി ഒന്നും തന്നെയില്ല.സ്വാതന്ത്ര്യദിനത്തില്‍ തങ്കലാന്‍ ഇറങ്ങുന്നത് യാദൃശ്ചികമായല്ല. സ്വാതന്ത്ര്യം, അടിച്ചമര്‍ത്തല്‍ എന്നീ പദങ്ങള്‍ ഇപ്പോഴും നമ്മള്‍ ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്. അസമത്വത്തെക്കുറിച്ചും അത് ഇപ്പോഴും നിലനില്‍ക്കുന്നതിനെക്കുറിച്ചും നമ്മള്‍ വായിക്കുന്നത് തുടരണം. അത് അസ്വസ്ഥതയുണ്ടാകാം, […]
ചെന്നൈ: സംവിധായകന്‍ പാരഞ്ജിത്തിനെക്കുറിച്ച് വാചാലയായി നടി പാര്‍വതി തിരുവോത്ത്. പാ രഞ്ജിത്ത് സിനിമകളിലെ രാഷ്ടീയം അസമത്വത്തിനെതിരേയുള്ള പോരാട്ടമാണന്ന് നടി അഭിപ്രായപ്പെട്ടു.തങ്കലാന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു പ്രതികരണം.
"സിനിമയെ വിനോദമായി കാണാം. അതൊരു ബ്ലോക്ക്ബസ്റ്റര്‍ ആവാനും സാധ്യതയുണ്ട്. പക്ഷേ, നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്നതെന്തും രാഷ്ട്രീയമാണ്. അരാഷ്ട്രീയമായി ഒന്നും തന്നെയില്ല.സ്വാതന്ത്ര്യദിനത്തില്‍ തങ്കലാന്‍ ഇറങ്ങുന്നത് യാദൃശ്ചികമായല്ല. സ്വാതന്ത്ര്യം, അടിച്ചമര്‍ത്തല്‍ എന്നീ പദങ്ങള്‍ ഇപ്പോഴും നമ്മള്‍ ലാഘവത്തോടെയാണ് ഉപയോഗിക്കുന്നത്. അസമത്വത്തെക്കുറിച്ചും അത് ഇപ്പോഴും നിലനില്‍ക്കുന്നതിനെക്കുറിച്ചും നമ്മള്‍ വായിക്കുന്നത് തുടരണം.
അത് അസ്വസ്ഥതയുണ്ടാകാം, പക്ഷേ അത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന സത്യം അംഗീകരിക്കണം. കല രാഷ്ട്രീയമാണ്. അതിനായി രഞ്ജിത്ത് ഒരു പടയെ നയിക്കുന്നു, നിങ്ങളുടെ പടയില്‍ ഭാഗമായതില്‍ എനിക്ക് സന്തോഷമുണ്ട്. അസമത്വത്തെക്കുറിച്ച് അറിയാത്തവര്‍ക്ക് വേണ്ടി ജാതി രാഷ്ട്രീയത്തെക്കുറിച്ചും അടിച്ചമര്‍ത്തലുകളെക്കുറിച്ചും രഞ്ജിത്ത് സംസാരിക്കുന്നുവെന്നായിരുന്നു നടിയുടെ വാക്കുകള്‍.തങ്കലാനില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഉടന്‍ തന്നെ താനത് സ്വീകരിക്കുകയായിരുന്നുവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
വിക്രം, പാര്‍വതി, മാളവികാ മോഹന്‍ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇവര്‍ക്കു പുറമെ പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവവും പാ രഞ്ജിത്തുമായി ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതെല്ലാമായിരുന്നു ചര്‍ച്ചയാവാനുള്ള പ്രധാന കാരണം.കോലാര്‍ സ്വര്‍ണഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കല്‍ ആക്ഷന്‍ ചിത്രമാണ് 'തങ്കലാന്‍'.
സ്വര്‍ണഖനനത്തിനായി ബ്രിട്ടീഷുകാര്‍ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് 'തങ്കലാ'ന്റെ പ്രമേയം. ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 'തങ്കലാന്‍' തിയേറ്ററുകളിലെത്തും. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തങ്കലാന്‍'.