കോഴിക്കോട്: തനിക്കെതിരെ ഉയരുന്ന ലൈംഗികാതിക്രമ കേസില്‍ പ്രതികരണവുമായി നടന്‍ സുധീഷ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടിയുടെ ആരോപണത്തില്‍ വിശദമായ മറുപടി നല്‍കും. ചില കാര്യങ്ങള്‍ തുറന്ന പറയാനുണ്ട്. വൈകാതെ തന്നെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്നും സുധീഷ് വിശദീകരിച്ചു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെയെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ആരോപണങ്ങളെക്കുറിച്ച് സുധീഷിന്റെ പ്രതികരണം. കോഴിക്കോട് സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയിലാണ് ഇടവേള ബാബുവിനും സുധീഷിനും എതിരെ കേസെടുത്തത്.

നടക്കാവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരുമിച്ച് യാത്ര ചെയ്യാം ടൂര്‍ പോകാം എന്നൊക്കം പറഞ്ഞ് സുധീഷ് തന്നെ ഫോണില്‍ വിളിച്ചുവെന്നാണ് നടിയുടെ ആരോപണം.