- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദളപതിയെ കണ്ട് നടിപ്പിൻ നായകന് മുട്ടിടിയോ?; സൂര്യ ചിത്രം 'കറുപ്പ്' പൊങ്കലിന് കാണില്ല; ജനുവരിയാകാൻ കാത്ത് ആരാധകർ
ചെന്നൈ: നടൻ സൂര്യ നായകനാകുന്ന പുതിയ ചിത്രമായ 'കറുപ്പ്' അടുത്ത വർഷത്തെ പൊങ്കൽ റിലീസ് കാംപെയ്‌നിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്. വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രം പൊങ്കലിന് എത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം എന്ന് അനൗദ്യോഗികമായി സൂചനയുണ്ട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം 2026 സമ്മറിൽ റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം.
ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്' ഒരു മാസ് കൊമേഴ്സ്യൽ എന്റർടെയ്‌നർ ആയിരിക്കും. തൃഷയെയും സൂര്യയെയും അവരുടെ മുൻകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറിൽ അവതരിപ്പിക്കും എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സായ് അഭ്യങ്കർ സംഗീതമൊരുക്കുന്ന ചിത്രത്തിന് ജി.കെ. വിഷ്ണു ഛായാഗ്രഹണം നിർവഹിക്കുന്നു. അൻബറിവ്, വിക്രം മോർ എന്നിവരാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കലൈവാനനാണ് ചിത്രത്തിന്റെ എഡിറ്റർ.
ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നിർമ്മാതാക്കൾ നേരത്തെ അറിയിച്ചതുപോലെ, ഉത്സവ ദിനങ്ങളിൽ ആഘോഷിക്കാൻ കഴിയുന്ന ചിത്രമായിരിക്കും 'കറുപ്പ്'. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.