- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിട...!; ടി.പി. മാധവന്റെ സംസ്‌കാരച്ചടങ്ങുകള്‍ ശാന്തികവാടത്തില്‍ നടന്നു; ചടങ്ങില്‍ പിണക്കം മറന്ന് മക്കളും; പിന്നാലെ ബന്ധുക്കളും സഹോദരങ്ങളും; ട്വിസ്റ്റ് ജീവിതത്തിൽ നടന് ഇനി അന്ത്യവിശ്രമം...!
തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ നടൻ ടി.പി. മാധവന്റെ സംസ്‌കാരച്ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു. കഴിഞ്ഞദിവസമാണ് അദ്ദേഹം അന്തരിച്ചത്. ഗാന്ധി ഭവനിൽ വച്ച് നടന്ന പൊതുദര്‍ശനത്തിന് ശേഷമാണ് ശാന്തികവാടത്തില്‍ എത്തിച്ചത്. ചടങ്ങിൽ പിണക്കം മറന്ന് സ്വന്തം അച്ഛനെ അവസാനമായി ഒരു നോക്ക് കാണാൻ മകനും മകളും എത്തിയിരുന്നു.
ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. രണ്ടുമണിയോടെയാണ് ഗാന്ധി ഭവനില്‍ പൊതുദര്‍ശനം തുടങ്ങിയത്.ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു. ചലച്ചിത്രരംഗത്തെ പ്രമുഖരും ടി.പി. മാധവനെ അവസാനമായി കാണാന്‍ ഗാന്ധി ഭവനിലും ശാന്തികവാടത്തിലും എത്തി.
വീടുമായും കുടുംബമായും അകന്ന് കഴിഞ്ഞിരുന്ന ടിപി മാധവൻ്റെ വാര്‍ധക്യ കാലം മുഴുവനും യാതനകൾ നിറഞ്ഞതായിരുന്നു. മുമ്പ് വെള്ളിവെളിച്ചത്തില്‍ താരം ജനകീയനായിരുന്നെങ്കില്‍ ആരുമില്ലാതെ വൃദ്ധസദനത്തിൽ ആയിരിന്നു പിന്നീട് ജീവിതം തള്ളിനീക്കിയത്. പത്തനാപുരം ഗാന്ധിഭവനിൽ ആയിരിന്നു അദ്ദേഹത്തിന്റെ താമസം.
കലോത്സവ വേദികളിൽ ആയിരുന്നു നടൻ ആദ്യം തിളങ്ങിയത്. പിന്നീട് അഗ്ര സര്‍വകലാശാലയിലെ ബിരുദാന്തര ബിരുദത്തിന് ശേഷം കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകനായി സേവനം അനുഷ്ടിച്ചു.
പിന്നീട് പരസ്യക്കമ്പനിയിലും ജോലി ചെയ്തു. ഒരു പരസ്യക്കമ്പനി തുടങ്ങുകയും ചെയ്തു. പക്ഷെ ആ ഒരു സംരഭം അദ്ദേഹത്തിന് വിജയിപ്പിക്കാനായില്ല. ഇതോടെ നടൻ മധുവുമായുള്ള പരിചയമാണ് അദ്ദേഹത്തെ സിനിമയില്‍ എത്തിക്കുകയായിരുന്നു.