മുംബൈ: പ്രമുഖ ബോളിവുഡ് നടിയും 'കാത്താ ലഗ' എന്ന സംഗീത വീഡിയോയിലൂടെ ഏറെ പ്രശസ്തി നേടിയ ഷെഫാലി ജരിവാല (42) വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത്. പക്ഷെ ഈ വാര്‍ത്തയെ മാധ്യമങ്ങള്‍ കവര്‍ ചെയ്ത രീതിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വരുൺ ധവാൻ. നിങ്ങൾ എന്തൊക്കെയാണ് എഴുതി ചേർക്കുന്നതെന്നും. ഇതൊക്കെ വളരെ മോശമായ കാര്യമെന്നും താരം തുറന്നടിച്ചു.

അതേസമയം, ഷെഫാലിയുടെ ഭർത്താവ് പരാഗ് ത്യാഗിയാണ് മുംബൈയിലെ ബെൽവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി ഷെഫാലിയെ എത്തിച്ചത്. എന്നാല്‍ തുടര്‍ന്ന് ഡോക്ടർമാർ നടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ ഹൃദയാഘാതമാണ് മരണകാരണമെന്ന് സൂചിപ്പിച്ചെങ്കിലും, മുംബൈ പോലീസ് പോസ്റ്റ്മോർട്ടം നടത്തി മരണകാരണം സ്ഥരീകരിക്കുകയായിരുന്നു.