മിഴ് സിനിമാപ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നടൻ വിശാൽ. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം. പൊതു പരിപാടികളിൽ പങ്ക് എടുക്കുന്നതും അടക്കം എപ്പോഴും ചർച്ച വിഷയം ആകാറുണ്ട്. ഇപ്പോഴിതാ, ആദ്യമായി വിവാഹം എപ്പോൾ? എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് താരം. വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് നടൻ പറയുന്നത്.

വിവാഹം ഉടൻ ഉണ്ടാകുമെന്നും പ്രണയ വിവാഹമാണെന്നുും കല്യാണം ഉടനുണ്ടാകുമെന്നും വിശാൽ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു നടന്റെ പ്രതികരണം.

'അതെ, ഞാൻ വിവാഹം കഴിക്കാൻ പോവുകയാണ്. എന്റെ ഭാവിവധുവിനെ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ വിവാഹത്തെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെ കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ തന്നെ അറിയിക്കും', എന്നായിരുന്നു വിശാൽ പറഞ്ഞത്. നാല്പത്തി ഏഴാം വയസിലാണ് വിശാല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.