- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് വണ്ണില്‍ പഠിക്കുമ്പോൾ മോശം അനുഭവം ഉണ്ടായി; അവനെ ഞാന്‍ തല്ലി; അതിനുശേഷം ഞാൻ ബോൾഡായി; തുറന്നുപറഞ്ഞ് നടി ഗൗരി ഉണ്ണിമായ
കൊച്ചി: ഉപ്പും മുളകും എന്ന സൂപ്പർ പരമ്പരയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച പ്രിയ താരമാണ് ഗൗരി ഉണ്ണിമായ. പരമ്പരയുടെ പുതിയ സീസണിലാണ് ഗൗരിഉപ്പും മുളകും വീട്ടിലേക്ക് എത്തിയത്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ഇപ്പോള്‍ എവിടെ പോയാലും ആളുകള്‍ തന്നെ ഉപ്പും മുകളിലെ ഗൗരിയമ്മായി ആയിട്ടാണ് കാണുന്നതെന്നും അവർ പറയുന്നു.
ഇപ്പോഴിതാ, താൻ നേരിട്ട ഒരു മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ഗൗരിയുടെ വാക്കുകൾ, 'ഞാൻ പതിയെ ബോള്‍ഡ് ആയി മാറിയതാണ്. പ്ലസ് വണ്‍ പ്ലസ് ടു ആയപ്പോള്‍ ചില സംഭവങ്ങളുണ്ടായി. ഇതോടെ ഇങ്ങനെ പാവമായി ഇരുന്നിട്ട് കാര്യമില്ല, കുറച്ച് ബോള്‍ഡ് ആകണം എന്ന് തീരുമാനിച്ചു. അച്ഛനും അമ്മയും നല്ല പിന്തുണയായിരുന്നു. അവരും ചേര്‍ന്നാണ് മോള്‍ഡ് ചെയ്തത്. പ്ലസ് വണ്ണില്‍ വച്ച് വളരെ മോശമായൊരു അനുഭവമുണ്ടായി.
ഒരു ആണ് കുട്ടിയില്‍ നിന്നായിരുന്നു. അതിന് ശേഷം ഞാന്‍ പൂര്‍ണമായും മാറി. അവനെ ഞാന്‍ തല്ലിയിട്ടുണ്ട്. ആളുകളെ കുറച്ചുകൂടി ശ്രദ്ധിക്കണം എന്ന് ആ സംഭവം എന്നെ പഠിപ്പിച്ചു. മോശമായി പെരുമാറിയതായിരുന്നു. എന്റെ കൂടെ പഠിക്കുന്ന ആളായിരുന്നു.
അത്ര ചെറിയ പ്രായത്തില്‍ അങ്ങനൊരു ചിന്ത മനസില്‍ വരണമെങ്കില്‍ അവന് വളര്‍ന്നു വരുന്ന സാഹചര്യം ശരിയല്ലെന്ന് തോന്നി. അവന് ഒരു അടിയുടെ കുറവുണ്ടെന്ന് എനിക്ക് മനസിലായി'. എന്നും ഗൗരി വെളിപ്പെടുത്തി.