ഇത് ഇങ്ങനെയല്ലല്ലോ എന്ന് കമന്റ്; ഇങ്ങനെ മതിയെന്ന് നടിയുടെ മറുപടിയും; വൈറലായി നടി അദിതി രവിയുടെ ടൈറ്റാനിക്ക് ഫോട്ടോ ഷൂട്ട്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കാലമെത്ര കഴിഞ്ഞാലും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന ചിത്രമാണ് ടൈറ്റാനിക്ക്.സിനിമയെപ്പോലെ തന്നെ അതിലെ കഥാപാത്രങ്ങളും.ടൈറ്റാനിക്കുമായോ അതിലെ കഥാപാത്രങ്ങളുമായോ എന്തു റിക്രീയേഷന്‍ നടന്നാലും അതിനും ആരാധകര്‍ ഏറെയാണ്.അത്തരത്തില്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ് ചിത്രത്തിലെ ഒരു രംഗത്തെ അനുസ്മരിപ്പിക്കുന്ന ഫോട്ടോഷൂട്ട്.
അലമാര എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി അതിഥി രവിയാണ് ടൈറ്റാനിക്ക് സിനിമയിലെ റോസിന്റെ മാതൃകയില്‍ ഫോട്ടോഷൂട്ട് നടത്തിയത്.ടൈറ്റാനിക്ക് സിനിമയിലെ റോസിന്റെ മാതൃകയില്‍ ലോക്കറ്റണിഞ്ഞ് സോഫയില്‍ കിടന്നു പോസ് ചെയ്യുന്ന അദിതിയാണ് ചിത്രങ്ങളില്‍ ഉള്ളത്.അദിതി പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുമുണ്ട്.നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.
റോസിനെ പോലെയുണ്ട് എന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ജാക്ക് എവിടെപ്പോയി എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.ഇത് ശരിക്കും ഇങ്ങനെയല്ലലോ എന്നാണ് ചിലരുടെ ചോദ്യം.അതിന് അദിതി നല്കിയ മറുപടിയും വൈറലാണ്.ഇങ്ങനെ മതി എന്നായിരുന്നു അദിതിയുടെ മറുപടി.ബിഗ് ബെന്‍ ആണ് അദിതിയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.ചിത്രത്തിലെ പ്രകടനവും മികച്ച അഭിപ്രായം നേടുകയാണ്.
നായികയായും സഹനടിയായും അദിതി രവി രംഗത്തുണ്ട്.ഊഴം,ട്വല്‍ത്ത് മാന്‍,പത്താംവളവ്,നേര് എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.ഷാജി കൈലാസ് ചിത്രം ഹണ്ടിലും അദിതി വേഷമിടുന്നുണ്ട്. ഭാവനയാണ് ചിത്രത്തിലെ നായിക.