- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വേര്‍പിരിയുന്നത് ഞങ്ങളുടെ തന്നെ നന്മയ്ക്ക്'; 'ഇനി ഒന്നിച്ച് ജീവിക്കാൻ ഒട്ടും താല്പര്യമില്ല'; ഒടുവിൽ നടൻ ധനുഷും ഐശ്വര്യയും കുടുംബ കോടതിയിൽ ഹാജരായി; വിവാഹമോചനത്തിൽ വിധി ഈ മാസം തന്നെയെന്ന് സൂചനകൾ
ചെന്നൈ: വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായി. ഇവർ കഴിഞ്ഞ വർഷമാണ് വിവാഹ മോചനം പ്രഖ്യാപിച്ചത്. അതിനുശേഷം ഇതാദ്യമായാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഇരുവരും കോടതിയിൽ ഹാജരാവുന്നത്. വാദം കേൾക്കുന്നതിനായി കേസ് ഈ മാസം 27-ലേക്ക് നീട്ടിവെച്ചിരിക്കുകയാണ്. അന്നുതന്നെ വിധി ഉണ്ടാകുമെന്നും സൂചനകൾ ഉണ്ട്. ഇരുവരും മാസ്ക് ധരിച്ചായിരുന്നു കോടതിയിൽ ഹാജരായത്.
2004-ലാണ് ധനുഷും രജനികാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. ചെന്നൈയിൽ ആർഭാടത്തോടെയുള്ള റിസപ്ഷനും നടന്നിരുന്നു. ശേഷം 2022 ജനുവരി 17-ന് ഇരുവരും വേർപിരിയുന്ന കാര്യം താരദമ്പതികൾ അറിയിച്ചത്.
ഇരുവരുടെയും സംയുക്തപ്രസ്താവനയിലെ വാക്കുകൾ,'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും പരസ്പരം സഹകരിച്ച് 18 വർഷത്തെ ഒരുമിച്ചുള്ള യാത്ര. വളർച്ചയുടെയും മനസ്സിലാക്കലിൻ്റെയും വിട്ടുവീഴ്ച കളുടേയും പൊരുത്തപ്പെടലിൻ്റെയും കൂടിയായിരുന്നു ആ യാത്ര. ഇന്ന് നമ്മൾ നമ്മുടെ വഴികൾ വേർപെടുന്ന ഒരിടത്താണ് നിൽക്കുന്നത്. ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും സമയമെടുക്കാനും ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്'. എന്ന് അവർ കുറിച്ചു.