- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'അജ:സുന്ദരി'; പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

പ്രമുഖ എഡിറ്റർ മനു ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന 'അജ:സുന്ദരി' റിലീസിനൊരുങ്ങുന്നു. ജോജു ജോർജ്, ലിജോ മോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് അബുവിന്റെ ഒപ്പിഎം സിനിമാസാണ്. ചിത്രത്തിലെ നായികയായ ലിജോ മോളിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
'ഇരട്ട', 'പണി' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ എഡിറ്ററായിരുന്ന മനു ആന്റണി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ പ്രശാന്ത് മുരളി, ആർ ജെ വിജിത എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂപ്പർ വിജയം നേടിയ 'റൈഫിൾ ക്ലബിന്' ശേഷം ഒപിഎം സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗീതാർഥ് എ ആർ ആണ് ചിത്രത്തിന്റെ സഹരചയിതാവ്, ജെയ്സൺ ഫ്രാൻസിസാണ് സഹനിർമ്മാണം.
ഒരു ആടിന് ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായക പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. "സുന്ദരിയെ കാണ്മാനില്ല" എന്ന കുറിപ്പോടെ പുറത്തിറങ്ങിയ ഈ പോസ്റ്ററിൽ ഒരു ആടിനെ ചാക്കിലാക്കി ബസിലിരിക്കുന്ന ജോജു ജോർജിനെയാണ് കാണാൻ കഴിഞ്ഞത്. 'റൈഫിൾ ക്ലബ്', 'ലൗലി' എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു ഛായാഗ്രഹണം നിർവഹിക്കുന്നു എന്നതും 'മഞ്ഞുമ്മൽ ബോയ്സ്', 'റൈഫിൾ ക്ലബ്' എന്നിവയ്ക്ക് ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനറായി എത്തുന്നു എന്നതും 'അജ:സുന്ദരി'യുടെ പ്രധാന ആകർഷണങ്ങളാണ്.
ഡ്രംയുഗ സംഗീതവും മനു ആന്റണി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. മിഥുൻ ചാലിശ്ശേരി കലാസംവിധാനവും സനേത് രാധാകൃഷ്ണൻ അഡീഷണൽ തിരക്കഥയും ഒരുക്കിയിരിക്കുന്നു. റോണക്സ് സേവ്യർ, വില്യം സിങ് എന്നിവർ മേക്കപ്പും മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. നിക്സൺ ജോർജ് സിങ്ക്, സൗണ്ട് ഡിസൈൻ എന്നിവയും ഡാൻ ജോസ് സൗണ്ട് മിക്സിംഗും കൈകാര്യം ചെയ്യുമ്പോൾ, റോബിൻ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. ലിറ്റിൽ ഹിപ്പോ വിഷ്വൽ എഫക്ട്സും യാഷിക റൗട്രേ കളറിംഗും നിർവഹിച്ചിരിക്കുന്നു. വിമൽ വിജയ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. ആബിദ് അബു, മദൻ എ വി കെ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.


