- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അങ്ങനെ ഒരിക്കൽ കൂടി..'; വർഷങ്ങൾക്കിപ്പുറം വീണ്ടും പ്രിയദർശൻ- അക്ഷയ് കുമാർ കോമ്പോ; 'ഭൂത് ബംഗ്ല' ഷൂട്ടിംഗ് പൂർത്തിയായി; എന്താകുമോ..എന്തോയെന്ന് ആരാധകർ!
ഒരു കാലഘട്ടത്ത് ബോളിവുഡിന്‍റെ ഹിറ്റ് കോമ്പോ ആയിരുന്നു പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍. ഇപ്പോഴിതാ, അവർ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഭൂത് ബംഗ്ല'യുടെ ഷൂട്ടിംഗ് പൂർത്തിയായി എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പതിനഞ്ച് വർഷങ്ങൾക്ക് ശേഷം സംവിധായകൻ പ്രിയദർശനും അക്ഷയ് കുമാറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭൂത് ബംഗ്ല.
ട്രേഡ് അനലിസ്റ്റായ സുമിത് ഖേഡലിന്റെ റിപ്പോർട്ട് പ്രകാരം 2026 ആണ് ഭൂത് ബംഗ്ല റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഏപ്രിലിലാകും റിലീസ് എന്നും സുമിത് പറയുന്നു. 2024 ഡിസംബറിൽ ആയിരുന്നു ഭൂത് ബംഗ്ലയുടെ ഷൂട്ടിംഗ് തുടങ്ങിയത്. ഹൊറർ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം അക്ഷയ് കുമാർ, ശോഭ കപൂർ, എക്താ കപൂർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ആകാശ് കൗശിക്കിന്റേതാണ് കഥ. രോഹൻശങ്കർ, അഭിലാഷ് നായർ, പ്രിയദർശൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹൻ ശങ്കർ ആണ് സംഭാഷണം. ഹൊറര്‍ കോമഡി എന്ന ജോണര്‍ അവിടെ ക്ലിക്ക് ആയതില്‍ മണിച്ചിത്രത്താഴിന്‍റെ റീമേക്ക് ആയിരുന്ന ഭൂല്‍ ഭുലയ്യയ്ക്ക് വലിയ പങ്കുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആയിരുന്നു നായകന്‍. ഭൂല്‍ ഭുലയ്യയ്ക്ക് ശേഷം ഖട്ട മീഠ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചിരുന്നു.