- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റുകാരനാണെങ്കില്‍ കോടതി വിധിക്കട്ടെ; നിയമ നടപടി നേരിടും; ദിവ്യ ഗോപിനാഥിന് മറുപടിയുമായി നടന്‍ അലന്‍സിയര്‍
തിരുവനന്തപുരം: നടി ദിവ്യ ഗോപിനാഥിന്റെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍.തെറ്റ് ചെയ്തിട്ടില്ലെന്നും അങ്ങനെ തെറ്റുകാരനാണെങ്കില്‍ കോടതി വിധിക്കട്ടെയെന്നും നിയമനടപടി നേരിടാന്‍ തയ്യാറാണെന്നും അലന്‍സിയര്‍ പറഞ്ഞു. ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ അലന്‍സിയര്‍ വിഷയം ചുണ്ടിക്കാട്ടി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയിരുന്നു.പിന്നാലെയാണ് നടന്റെ പ്രതികരണം. 2018ല്‍ ആഭാസം എന്ന സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയത്. ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അലന്‍സിയര്‍ ക്ഷമ പറഞ്ഞല്ലോ എന്നാണ് മറുപടി ലഭിച്ചത്.അലന്‍സിയറിനെതിരെയുള്ള പരാതിയില്‍ താരസംഘടനയായ അമ്മ ഇതുവരെ […]
തിരുവനന്തപുരം: നടി ദിവ്യ ഗോപിനാഥിന്റെ ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍.തെറ്റ് ചെയ്തിട്ടില്ലെന്നും അങ്ങനെ തെറ്റുകാരനാണെങ്കില്‍ കോടതി വിധിക്കട്ടെയെന്നും നിയമനടപടി നേരിടാന്‍ തയ്യാറാണെന്നും അലന്‍സിയര്‍ പറഞ്ഞു. ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ അലന്‍സിയര്‍ വിഷയം ചുണ്ടിക്കാട്ടി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയിരുന്നു.പിന്നാലെയാണ് നടന്റെ പ്രതികരണം.
2018ല്‍ ആഭാസം എന്ന സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍ മോശമായി പെരുമാറിയെന്നാണ് ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തിയത്. ഇക്കാര്യം ഇടവേള ബാബുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അലന്‍സിയര്‍ ക്ഷമ പറഞ്ഞല്ലോ എന്നാണ് മറുപടി ലഭിച്ചത്.
അലന്‍സിയറിനെതിരെയുള്ള പരാതിയില്‍ താരസംഘടനയായ അമ്മ ഇതുവരെ നടപടിയെടുത്തില്ല. പിന്നീട് തനിക്ക് സിനിമകളില്‍ അവസരം കുറഞ്ഞെന്നും ദിവ്യ പറഞ്ഞു.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിവ്യ വിഷയം ഉന്നയിച്ചത്.അതേസമയം ഇന്നും സിനിമ നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്.സുരാജ് വെഞ്ഞാറമൂടിനെതിരെ അഞ്ജലി അമീര്‍ രംഗത്ത് വന്നപ്പോള്‍ സംവിധായകന്‍ സജിന്‍ ബാബുവിനെതിരെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.മുകേഷിനെതിരെയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നുണ്ട്.
ലൈംഗികാരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് നടി ഗായത്രി വര്‍ഷ. അധികാര സ്ഥാനങ്ങളില്‍ മുകേഷ് തുടരുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തെ ബാധിക്കുമെന്നും ഗായത്രി വര്‍ഷ പറഞ്ഞു. ദുരനുഭവങ്ങള്‍ തുറന്നുപറയാനുള്ള സ്‌പേസ് ആണ് ഇപ്പോള്‍ നടിമാര്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും ഗായത്രി വര്‍ഷ കൂട്ടിച്ചേര്‍ത്തു.