അവളെന്തുമാത്രം വേദനയനുഭവിച്ചിരിക്കും; അവനെയൊക്കെ തൂക്കിലേറ്റണം; കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ ബോളിവുഡ്
മുംബൈ: കൊല്‍ക്കത്തയിലെ ആര്.ജി. കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്. വിജയ് വര്‍മ, ആയുഷ്മാന്‍ ഖുറാന, മലൈക അറോറ, പരിനീതി ചോപ്ര, സോനാക്ഷി സിന്‍ഹ തുടങ്ങിയവരാണ് സൈബറിടത്തില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. സ്ക്രീന്‍ഷോട്ടുകളും വീഡിയോകളും പങ്കുവെച്ച് രൂക്ഷമായ ഭാഷയിലാണ് പലരും സംഭവത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്ന് ചലച്ചിത്ര താരങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ചുരുങ്ങിയപക്ഷം നമ്മളെ രക്ഷിക്കുന്നവരെയെങ്കിലും സംരക്ഷിക്കണമെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാം […]
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: കൊല്‍ക്കത്തയിലെ ആര്.ജി. കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍ രംഗത്ത്. വിജയ് വര്‍മ, ആയുഷ്മാന്‍ ഖുറാന, മലൈക അറോറ, പരിനീതി ചോപ്ര, സോനാക്ഷി സിന്‍ഹ തുടങ്ങിയവരാണ് സൈബറിടത്തില്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
സ്ക്രീന്‍ഷോട്ടുകളും വീഡിയോകളും പങ്കുവെച്ച് രൂക്ഷമായ ഭാഷയിലാണ് പലരും സംഭവത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്ന് ചലച്ചിത്ര താരങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ചുരുങ്ങിയപക്ഷം നമ്മളെ രക്ഷിക്കുന്നവരെയെങ്കിലും സംരക്ഷിക്കണമെന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങളിലേക്ക് എന്തുകൊണ്ട് ശ്രദ്ധകൊടുത്തുകൂടാ എന്നും വിജയ് വര്‍മ ചോദിക്കുന്നു.
നടി പരിനീതി ചോപ്രയാണ് ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയ അടുത്തയാള്‍. ഇതുവായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നെങ്കില്‍ അവള് എത്രമാത്രം അനുഭവിച്ചിരിക്കും എന്ന് നടി പ്രതികരിച്ചു. ഇത് വെറുപ്പുളവാക്കുന്നതും ഭീകരവുമാണ്. ഇതിനെല്ലാം ഉത്തരവാദികളായവരെ തൂക്കിലിടുകയാണ് വേണ്ടതെന്നും പരിനീതി ചോപ്ര രോഷംകൊണ്ടു.
ബലാത്സംഗം എന്നത് ഒരു വ്യക്തിക്ക് നേര്‍ക്കുള്ള അക്രമം മാത്രമല്ല. മൊത്തം മനുഷ്യരാശിയ്ക്കുമുള്ള മുന്നറിയിപ്പാണ് എന്നാണ് ആയുഷ്മാന്‍ ഖുറാന പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ശ്വാസംമുട്ടിയാണ് ഡോക്ടറുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗികാതിക്രമം നടന്നതിനും തെളിവുകളുണ്ട്. മകളുടെ മൃതദേഹത്തില്‍ ഒട്ടറെ മുറിവേറ്റ പാടുകളുണ്ട്. അതിക്രൂരമായ ആക്രമണം നടന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മാതാപിതാക്കള്‍ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തലയുടെ പല ഭാഗങ്ങളിലും കടുത്ത ആഘാതമേറ്റത്തിന്റെ അടയാളങ്ങളുണ്ട്. ഇരുചെവികളിലും മുറിവുകളുണ്ടായിരുന്നു. ചുണ്ടിലും മുറിവേറ്റു. ശക്തമായ മല്‍പ്പിടിത്തം നടന്നതിന്റെയും വായ പൊത്തിപ്പിടിച്ചതിന്റെയും ലക്ഷണമാണിത്. ഇതിനുപുറമേ കഴുത്തില്‍ കടിച്ചുപരിക്കേല്‍പ്പിച്ചതിന്റെ പാടുകളുണ്ട്.
മൃതദേഹത്തില്‍നിന്ന് 150 മില്ലിഗ്രാം ബീജം ലഭിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇത്രയും കൂടിയ അളവുള്ളതിനാല്‍ ഒന്നില്‍ക്കൂടുതല്‍ ആളുകളുടെ പങ്കാളിത്തം സൂചിപ്പിക്കുന്നതാണെന്നും അതിനാല്‍ കൂട്ടബലാത്സംഗം സംശയിക്കുന്നതായും മാതാപിതാക്കള്‍ ഹര്‍ജിയില്‍ പറഞ്ഞു.