ഇന്ത്യയുടെ അഭിമാന ചിത്രമായ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' കേരളത്തിൽ പ്രദർശനം ആരംഭിച്ചു. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഇതാദ്യമായാണ് ഇന്ത്യയിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ഈ വർഷം നടന്ന 77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം അവിടെ ഗ്രാൻഡ് പ്രിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി മാറി. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ കാൻ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന വിഭാഗത്തിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. 1994 ൽ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ 'സ്വം' ആയിരുന്നു ഇന്ത്യയിൽ നിന്നും അവസാനമായി ഈ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം. ഈ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിത ചലച്ചിത്ര സംവിധായിക കൂടിയാണ് പായൽ കപാഡിയ.

നടനും നിർമ്മാതാവുമായ റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആണ് ഈ ചിത്രം ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷ് ഹിന്ദി പതിപ്പുകളുടെ അവകാശം സ്പിരിറ്റ് മീഡിയ സ്വന്തമാക്കിയിരിക്കുന്നത്. സീക്കോ മൈത്ര, ചോക്ക് ആൻഡ് ചീസ് ഫിലിംസ്, രണബീർ ദാസ്, അനതർ ബർത്ത് എന്നീ ചിത്രങ്ങളുടെ ഇന്ത്യൻ നിർമ്മാതാക്കൾ. കേരളത്തിൽ പരിമിതമായ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് 'പ്രഭയായ് നിനച്ചതെല്ലാം' എന്നാണ് ചിത്രത്തിന് മലയാളത്തിൽ നൽകിയിരിക്കുന്ന പേര്.

മുംബൈയിൽ ജോലി ചെയ്യുന്ന രണ്ട് നഴ്സുമാരുടെ കഥ പറയുന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രദർശനത്തിനു ശേഷം, ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിങ്ങനെ ആഗോളതലത്തിലെ മികച്ച ചലച്ചിത്ര മേളകളിൽ പ്രദശിപ്പിച്ചിരുന്നു.

ആൻഡ്രിയ ആർനോൾഡ്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള, ജിയാ ഷാങ്-കെ, പൌലോ സോറന്റിനോ, സീൻ ബേക്കർ, അലി അബ്ബാസി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം പാം ഡി ഓർ അവാർഡിനായി മത്സരിച്ച 22 ചിത്രങ്ങളിൽ ഒന്നാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'.

ഓസ്കാർ, അക്കാദമി അവാർഡ് എന്നിവക്കാണ് അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ തിരഞ്ഞെടുക്കാൻ സാധ്യതയുള്ള ചിത്രങ്ങളിൽ മുൻപന്തിയിലാണ് പായൽ കപാഡിയ ചിത്രമായ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'. പീറ്റർ ബ്രാഡ്‌ഷോ അടക്കമുള്ള പ്രശസ്ത സിനിമ നിരൂപകരുടെ പ്രശംസ പിടിച്ചു പറ്റാനും ചിത്രത്തിനായി.

കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയത്. 97-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള രാജ്യത്തിൻ്റെ ഔദ്യോഗിക സമർപ്പണമായി ഫ്രാൻസിലെ ഓസ്‌കാർ കമ്മിറ്റി ഷോർട്ട്‌ലിസ്റ്റ് ചെയ്ത 4 ചിത്രങ്ങളിൽ ഒന്നാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'.