- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്; എന്നാല്‍ മലയാള സംവിധായകര്‍ ആരും എന്നെ അങ്ങനെ സമീപിക്കുന്നില്ല; അല്ലു അര്‍ജുന്‍
മലയാള സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്
ഹൈദരാബാദ്: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അന്യഭാഷ നടന്‍മാരില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. കേരളത്തില്‍ വലിയ ഫാന്‍ ബേസാണ് അല്ലുവിനുള്ളത്. ആദ്യ കാലത്തെ ഹിറ്റായ ആര്യ മുതല്‍ അല്ലുവിനോട് മലയാളികള്‍ക്ക് ഒരുപാട് ഇഷ്ടമുണ്ട്. കേരളത്തില്‍ 100 ദിവസം ഓടിയ ചിത്രമാണ് ഇത്. മലയാളത്തില്‍ അഭിനിയക്കുകയാണെങ്കില്‍ ആരെകൂടെ സ്രകീന്‍ ഷെയര്‍ ചെയ്യണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിനുള്ള മറുപടി നല്‍കുകയാണ് അല്ലു അര്‍ജുന്‍.
മോഹന്‍ലാലിനൊപ്പമോ മമ്മൂട്ടിയുടെ ഒപ്പമോ ആകണമെന്നാണ് ആഗ്രഹമെന്നും യുവ നടന്മാരില്‍ പൃഥ്വിരാജിനൊപ്പമോ ദുല്‍ഖറിനൊപ്പമോ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും അല്ലു അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു. 'മലയാള സിനിമയില്‍ അഭിനയിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്നാല്‍ മലയാള സംവിധായകര്‍ ആരും എന്നെ അങ്ങനെ സമീപിക്കുന്നില്ല. കേരളത്തിലെ ഒരു സംവിധായകന് എന്നോട് കഥ പറയാന്‍ എങ്ങനെ ബന്ധപ്പെടാനാകുമെന്ന് ചോദിച്ചാല്‍, അത് എളുപ്പമാണെന്നാണ് എന്റെ മറുപടി.
സിനിമാമേഖലയില്‍ എല്ലാവര്‍ക്കും പരസ്പരം കണക്ഷനുകള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതല്ലെങ്കില്‍ ചെറിയൊരു പരിശ്രമത്തിന്റെ ആവശ്യമേയുള്ളൂ. എന്റെ ഓഫീസില്‍ ഒന്ന് വിളിക്കുക. ഈയൊരു ശ്രമം നടത്താന്‍ എല്ലാ മലയാളി സംവിധായകരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
മലയാള സിനിമയിലേക്ക് വരികയാണെങ്കില്‍ ആരുടെ കൂടെ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചാല്‍, സത്യത്തില്‍ റോളുകള്‍ യോജിച്ചാല്‍ ആരുടെ കൂടെ അഭിനയിക്കുന്നതിലും എനിക്ക് പ്രശ്നമില്ല. എങ്കിലും ആരുടെ കൂടെ അഭിനയിക്കണം എന്ന ചോദ്യത്തിന് മോഹന്‍ലാലിനൊപ്പമോ മമ്മൂട്ടിയുടെ ഒപ്പമോ ആകണമെന്നാണ് ആഗ്രഹം. യുവ നിരയില്‍ ആര്‍ക്കൊപ്പം എന്ന് ചോദിച്ചാല്‍, അത് പൃഥ്വിരാജിനൊപ്പമോ ദുല്‍ഖറിനൊപ്പമോ എന്നായിരിക്കും എന്റെ ഉത്തരം, അല്ലു അര്‍ജുന്‍ പറയുന്നു.