- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കുറച്ച് റൊമാൻസ് ആവാം..; അജു വര്ഗീസ് ചിത്രം 'ആമോസ് അലക്സാണ്ടറി'ലെ പുതിയ ഗാനം പുറത്തിറങ്ങി
ഡാർക്ക് ഹൊറർ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന 'ആമോസ് അലക്സാണ്ടർ' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'കനിമൊഴിയേ' എന്ന് തുടങ്ങുന്ന ഈ ഗാനം സിനോ പോൾ ആലപിക്കുന്നു. പ്രശാന്ത് മാധവ് രചിച്ച് മിനി ബോയ് ഈണമിട്ട ഗാനത്തിൽ നടൻ അജു വർഗീസ്, പുതുമുഖം താര അമല ജോസഫിനൊപ്പം റൊമാന്റിക് രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു.
ചിത്രത്തിൽ മാധ്യമ പ്രവർത്തകനായി വേഷമിടുന്ന അജു വർഗീസിന്റെ ഇതുവരെ കാണാത്ത ഒരു പ്രണയ രംഗമാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പ്രൊഫഷനിടയിൽ കടന്നുവരുന്ന പ്രണയത്തിന് അപ്രതീക്ഷിതമായ വഴിത്തിരിവുകളുണ്ടാകുന്നിടത്താണ് ചിത്രത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാഫർ ഇടുക്കിയാണ് ടൈറ്റിൽ കഥാപാത്രമായ ആമോസ് അലക്സാണ്ടറായി എത്തുന്നത്. ഇതൊരു അസാധാരണ കഥാപാത്രമാണെന്നും ഇതിലൂടെ ജാഫർ ഇടുക്കിയുടെ അഭിനയ ഗ്രാഫ് ഉയരുമെന്നും പ്രതീക്ഷിക്കുന്നു. കലാഭവൻ ഷാജോൺ, ഡയാന ഹമീദ്, സുനിൽ സുഖദ, ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.