- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരി തെറ്റുകൾ...നോക്കാതെ നിങ്ങൾ ആദ്യം എതിർക്കുന്നത് സ്ത്രീകളെ; ആരൊക്കെ പഴിച്ചാലും സഹിച്ച് ജീവിക്കണമെന്ന അവസ്ഥ; അമൃത സുരേഷിന്റെ ‘പിഴ’ ഇനി ജനഹൃദയങ്ങളിലേക്ക്

സ്ത്രീസമൂഹത്തിലെ യാഥാർത്ഥ്യങ്ങളിലേക്കും അവർ നേരിടുന്ന വെല്ലുവിളികളിലേക്കും ശക്തമായി വിരൽചൂണ്ടി ഗായിക അമൃത സുരേഷിന്റെ പുതിയ ഗാനം 'പിഴ' പുറത്തിറങ്ങി. 2026 മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ്, സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികളെയും കുറ്റപ്പെടുത്തലുകളെയും തുറന്നുകാട്ടുന്ന ഈ ഗാനം പ്രകാശനം ചെയ്തത്. അമൃതയുടെ വ്യക്തിപരമായ ജീവിതാനുഭവങ്ങളും, താൻ നേരിട്ട വെല്ലുവിളികളും പ്രയാസങ്ങളുമെല്ലാം ആസ്പദമാക്കിയാണ് ഈ ഗാനത്തിന്റെ വരികൾ കുറിച്ചതും ഈണം നൽകിയതും. ഇതിന്റെ ദൃശ്യാവിഷ്കാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പുരാണകാലം മുതൽ ആധുനിക സമൂഹം വരെ സ്ത്രീകൾ ഇതേ പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് അമൃത സുരേഷ് ഗാനത്തിലൂടെ ഓർമ്മിപ്പിക്കുന്നു. അവൾ സംസാരിച്ചാൽ തെറ്റുകാരി, നിശ്ശബ്ദയായിരുന്നാൽ തെറ്റുകാരി, അമ്മയാകാൻ തീരുമാനിച്ചാൽ തെറ്റുകാരി, തീരുമാനിച്ചില്ലെങ്കിൽ തെറ്റുകാരി, സ്നേഹിച്ചാൽ തെറ്റുകാരി, പിന്മാറിയാൽ തെറ്റുകാരി, വേദന വിളിച്ചുപറഞ്ഞാൽ നാടകീയ എന്നെല്ലാം സമൂഹം സ്ത്രീയെ മുദ്രകുത്തുന്നു. ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെയും വിമർശനങ്ങളെയും അതിജീവിച്ച്, സംഗീതലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച അമൃതയുടെ ചങ്കൂറ്റവും നിശ്ചയദാർഢ്യവുമാണ് ഈ ഗാനത്തിൽ പ്രതിഫലിക്കുന്നത്. സ്വന്തം അനുഭവങ്ങളെ സംഗീതമായി പരിവർത്തനം ചെയ്യാനുള്ള അമൃതയുടെ അസാധാരണമായ കഴിവ് ഈ കലാസൃഷ്ടിയെ കൂടുതൽ സവിശേഷമാക്കുന്നു.


