- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ട ചോര ഒലിപ്പിച്ച മുഖം; കയ്യിലൊരു സിഗാറുമായി 'പെപ്പെ'; ആൻ്റണി വർഗീസ് പ്രധാന വേഷത്തിലെത്തുന്ന 'കാട്ടാളൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; ഇതൊരു ഒന്നൊന്നൊര ഐറ്റം ആയിരിക്കുമെന്ന് ആരാധകർ
ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കയ്യിൽ പുകയുന്ന സിഗരറ്റും ചോരയൊലിക്കുന്ന മുഖവുമായി, കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന പെപ്പെയുടെ ഗെറ്റപ്പ് ആരാധകശ്രദ്ധ നേടുന്നു. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയായിരിക്കുമെന്ന വിശേഷണത്തോടെയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.
നവാഗതനായ പോൾ ജോർജ്ജാണ് ചിത്രത്തിൻ്റെ സംവിധാനം. വൻ സാങ്കേതിക മികവോടെയും ഉയർന്ന ബഡ്ജറ്റിലുമാണ് 'കാട്ടാളൻ' നിർമ്മിക്കുന്നത്. തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആക്ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനിടെ ആൻ്റണി വർഗീസ് പെപ്പെയ്ക്ക് പരിക്കേറ്റിരുന്നു. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ താരത്തിൻ്റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി മാറ്റിവെച്ചു.
ലോകപ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ 'ഓങ്-ബാക്ക്' സിനിമയുടെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള സംഘമാണ് 'കാട്ടാളൻ' ഒരുക്കുന്നത്. 'ഓങ്-ബാക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പോംഗ് എന്ന ആനയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, റാപ്പർ ബേബി ജീൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.