തിരുവനന്തപുരം: ടോവിനോ തോമസ് 3 വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയി ലെ ആദ്യ ഗാനം റിലീസായി. 'കിളിയേ' എന്ന തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്തും സംഗീതം പകര്‍ന്നത് ദിപു നൈനാന്‍ തോമസുമാണ്. കെ എസ് ഹരിശങ്കറും അനില രാജീവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 12ന് ഓണം റിലീസായി തിയറ്ററുകളില്‍ എത്തും.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ചുഭാഷകളില്‍ റിലീസ് ചെയ്യുന്ന ഈ ത്രീ ഡി ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഏറെ പ്രേക്ഷകപ്രശംസ നേടിയ 'കന, ചിത്താ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിപു നൈനാന്‍ തോമസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രമാണ് എ.ആര്‍.എം. ആഗസ്റ്റ് 25ന് റീലിസ് ചെയ്ത ചിത്രത്തി ന്റെ ട്രെയ്ലര്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു നാല് ദിവസങ്ങള്‍കൊണ്ട് 5 മില്യണ്‍ കാഴ്ച്ചക്കാരാണ് എആര്‍എം ട്രെയ്‌ലറിനെ വരവേറ്റത്.

തമിഴ് തെലുഗ് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമകളില്‍ തുടങ്ങി ഇപ്പോള്‍ ബോളിവുഡില്‍ വരെ എത്തിനില്‍ക്കുന്ന ജോമോന്‍ ടി ജോണ്‍ ആണ് എആര്‍എമിന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്.എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഷമീര്‍ മുഹമ്മദ്.

കോ പ്രൊഡ്യൂസര്‍ - ജസ്റ്റിന്‍ സ്റ്റീഫന്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ പി തോമസ്,പ്രിന്‍സ് പോള്‍,അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ - ദീപു പ്രദീപ്,പ്രോജക്ട് ഡിസൈന്‍: എന്‍.എം. ബാദുഷ.