- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവാഗതനായ സഫർ സനൽ ഒരുക്കുന്ന 'ആശ'; ജോജുവും ഉർവശിയും പ്രധാന വേഷങ്ങളിൽ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: നവാഗത സംവിധായകൻ സഫർ സനൽ ഒരുക്കുന്ന 'ആശ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടി ഉർവ്വശിയും നടൻ ജോജു ജോർജ്ജും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണിത്. പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
1979 മുതൽ 2025 വരെയുള്ള കാലയളവിൽ 700ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഉർവ്വശി, അഞ്ച് ഭാഷകളിലായി രണ്ട് ദേശീയ പുരസ്കാരങ്ങളും എട്ട് സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ട വിഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് എത്തിയത്. ഈ വിഡിയോയിൽ, സിനിമയുടെ ലൊക്കേഷനിൽ ഉർവ്വശിക്ക് നൽകിയ ഊഷ്മളമായ സ്വീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
'ആശ'യിൽ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, 'പണി' സിനിമയിലൂടെ ശ്രദ്ധേയനായ രമേശ് ഗിരിജ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാലടിയിലും സമീപ പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത്താണ് നിർമ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സഫർ സനലാണ്. ജോജു ജോർജ്ജ്, രമേശ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണവും ഷാൻ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. മിഥുൻ മുകുന്ദനാണ് സംഗീതം നൽകുന്നത്.