- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോജുവിന് ജന്മദിന സമാനം; ജോജുവും ഉര്‍വ്വശിയും ഒന്നിക്കുന്ന ചിത്രം; ആശ'യുടെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന 'ആശ' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നടൻ ജോജു ജോർജിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തിറക്കിയത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
നവാഗതനായ സഫർ സനൽ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ നടി ഉർവശിയുടെ വ്യത്യസ്ത വേഷപ്പകർച്ചയുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. 'പണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രമേഷ് ഗിരിജയും 'ആശ'യിൽ അഭിനയിക്കുന്നുണ്ട്.
അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്നു. വിനായക അജിത്താണ് നിർമ്മാതാവ്. പൊൻമാൻ, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സർക്കീട്ട് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് 'ആശ'. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. കാലടിയിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.