- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിയറിന്റെ തുടക്കകാലത്ത് ഞാൻ കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ട്; അന്ന് എനിക്ക് 20 വയസ്; ഭയം കാരണം ആരോടും പറഞ്ഞില്ല; താൻ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് ടെലിവിഷൻ താരം ആശ നേഗി
മുംബൈ: ഇന്ന് സിനിമാമേഖലയിൽ ചർച്ചചെയ്യപ്പെടുന്ന കാര്യമാണ് 'കാസ്റ്റിംഗ് കൗച്ച്'. ഇതിലൂടെ സിനിമ മേഖലയിലേക്ക് വരുന്ന നിരവധി സ്ത്രീകളാണ് ദുരനുഭവം നേരിടുന്നത്. ഇപ്പോഴിതാ താൻ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത ടെലിവിഷൻ താരം ആശ നേഗി.
'പവിത്ര രിഷ്‌ത' എന്ന സൂപ്പർഹിറ്റ് ഹിന്ദി പരമ്പരയിലൂടെ വളരെ പ്രശസ്തി നേടിയ താരമാണ് ആശ. കരിയറിന്റെ തുടക്കകാലത്ത് മോശം അനുഭവം നേരിട്ടതായി ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുകയാണ്.
നടിയുടെ വാക്കുകൾ, 'പണ്ടൊക്കെ സിനിമാ സീരിയൽ മേഖലയിൽ ധാരാളം കോർഡിനേറ്റർമാരുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു കോർഡിനേറ്ററുമായി കരിയറിന്റെ തുടക്കകാലത്ത് കൂടിക്കാഴ്‌ച നടത്തിയിരുന്നു. 20 വയസായിരുന്നു എനിക്കന്ന്. ഇങ്ങനെയാണ് സാധാരണ നടക്കുന്നതെന്നും വിട്ടുവീഴ്‌ച ചെയ്തെങ്കിൽ മാത്രമേ കരിയറിൽ വളരാൻ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞ് അയാളെന്നെ ബ്രെയിൻവാഷ് ചെയ്യാൻ ശ്രമിച്ചു.
എല്ലാ വലിയ താരങ്ങളും ഇതെല്ലാം ചെയ്തിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. അയാൾ നേരിട്ട് കാര്യം പറഞ്ഞില്ലെങ്കിലും അയാളുടെ ഉദ്ദേശം എനിക്ക് മനസിലായി. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ എനിക്ക് താത്‌പര്യമില്ലെന്ന് ഞാൻ പറഞ്ഞു' ആശ പറയുന്നു.
ദുരനുഭവം ധൈര്യത്തോടെ നേരിട്ടെങ്കിലും പക്ഷെ ഉള്ളിൽ വലിയ ഭയം ആയിരിന്നു. ദുരനുഭവം സുഹൃത്തിനോട് പറഞ്ഞപ്പോഴുണ്ടായ പ്രതികരണവും ഞെട്ടിച്ചെന്ന് നടി പറയുന്നു. ഇതെല്ലാം സാധാരണയായി നടക്കുന്നതാണ് എന്നായിരുന്നു സുഹൃത്തിന്റെ നൽകിയ മറുപടിയെന്ന് ആശ നേഗി പറഞ്ഞു.