- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിന്റ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; 'മിറാഷ്' നാളെ മുതൽ തിയേറ്ററുകളിൽ
കൊച്ചി: ആസിഫ് അലി നായകനാകുന്ന 'മിറാഷ്' എന്ന പുതിയ ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. യുഎ സർട്ടിഫിക്കറ്റ് നേടിയ ചിത്രം ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.
ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷത്തിലെത്തുന്ന 'മിറാഷ്', 'കിഷ്കിന്ധാ കാണ്ട്' എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലറും ടീസറും പ്രേക്ഷകശ്രദ്ധ നേടുകയുണ്ടായി. ഉദ്വേഗം നിറഞ്ഞതും ദുരൂഹതകൾ ഒളിപ്പിച്ചതുമായ രംഗങ്ങളും ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ, ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ എന്നിവയും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ഗോപൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവരാണ്. വിഷ്ണു ശ്യാം സംഗീതം നൽകിയിരിക്കുന്നു. 'രേഖചിത്രം' എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയുടെ പുതിയ റിലീസ് എന്ന നിലയിലും, 'കൂമൻ' ചിത്രത്തിനു ശേഷം ജീത്തു ജോസഫും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയിലാണ്.