- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വിവാഹ വാർഷിക ഫോട്ടോ കണ്ട് അന്തംവിട്ട ആരാധകർ; ഇന്നും കാണാൻ പോക്കിരിയിലെ ശ്രുതിയെപോലെ തന്നെ; അസിനെ എന്താ..അഭിനയിക്കാൻ വിടാത്തത്? തരംഗമായി ചോദ്യം

മുൻനിര നായികയായിരുന്ന അസിൻ തോട്ടുങ്കലിന്റെ പത്താം വിവാഹ വാർഷികത്തിൽ ഭർത്താവും മൈക്രോമാക്സ് സഹസ്ഥാപകനുമായ രാഹുൽ ശർമ്മ പങ്കുവെച്ച സ്നേഹസന്ദേശം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായി. ഈ അവസരത്തിൽ, സിനിമയിലേക്ക് മടങ്ങിവരണമെന്ന ആവശ്യവുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. അസിനെ 'ഇൻക്രെഡിബിൾ കോ-ഫൗണ്ടർ' എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്.
ജനുവരി 19-നായിരുന്നു അസിൻ്റെയും രാഹുൽ ശർമ്മയുടേയും വിവാഹ വാർഷികം. "അവളുടെ സഹനടനാകാൻ സാധിച്ചതിൽ ഞാൻ ഭാഗ്യവാനാണ്! എന്റെ പ്രിയേ.. പത്താം വിവാഹ വാർഷിക ആശംസകൾ. നമ്മുടെ വീടിനെയും എന്റെ ഹൃദയത്തെയും ഹൈ-ഗ്രോത്ത് സ്റ്റാർട്ടപ്പ് പോലെ നീ നയിക്കട്ടെ, നിന്റെ ജീവിതത്തിന്റെ സെറ്റിൽ എല്ലാദിവസവും ഞാൻ ഹാജരായിക്കോളാം. നമ്മൾ ഒരുമിച്ച് അവിശ്വസനീയമായ ഒരു ഭാവിയുണ്ട്", എന്നായിരുന്നു അസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ കുറിച്ചത്.
വിവാഹ ശേഷം സിനിമാ ലോകത്തോട് വിട പറഞ്ഞ അസിൻ്റെ യാതൊരു അപ്‌ഡേറ്റുകളും പുറത്തുവന്നിരുന്നില്ല. മലയാളത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലും സൂപ്പർതാരമായി ഉയർന്ന അസിൻ, വിജയ്, സൂര്യ, രവി മോഹൻ തുടങ്ങിയ പ്രമുഖർക്കൊപ്പമെത്തി വലിയ ആരാധക പിന്തുണ നേടിയിരുന്നു. പ്രായം 40 ആയെങ്കിലും അസിൻ്റെ സൗന്ദര്യത്തിന് മാറ്റമൊന്നുമില്ലെന്നാണ് രാഹുൽ പങ്കുവെച്ച ചിത്രം കണ്ട് ആരാധകർ കുറിക്കുന്നത്.


