- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോത്തുപാറ ജോയിയായി ബാബുരാജ്; ഹണി റോസ് നായികയായെത്തുന്ന 'റേച്ചല്‍' സിനിമയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
പോത്തുപാറ ജോയിയായി ബാബുരാജ്
കൊച്ചി: ഹണി റോസിന്റെ 'റേച്ചല്‍' എന്ന സിനിമയില്‍ ബാബുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ജോയ് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രം ഡിസംബര്‍ ആറിന് അഞ്ച് ഭാഷകളിലായാണ് തീയറ്ററുകളില്‍ എത്തുക. എബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാലയാണ്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങ് സംവിധായകന്‍ വിനയന്‍ നിര്‍വഹിച്ചു. ഓഡിയോ ലോഞ്ച് സംവിധായകന്‍ ലാല്‍ ജോസും നിര്‍മാതാവ് ജോബി ജോര്‍ജ്ജും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ഹണി റോസ് ഇറച്ചി വെട്ടുകാരി റേച്ചലായി എത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. റേച്ചലിന്റെ പിതാവായ പോത്തുപാറ ജോയിയായി ബാബുരാജും ശ്രദ്ധേയ വേഷത്തിലെത്തുന്നു. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ഹണി റോസിന്റെ കഥാപാത്രത്തെ കാണിക്കുന്ന സിനിമയുടെ ആദ്യ പോസ്റ്ററുകള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം തിയറ്ററിലെത്തും. ഹണി റോസിനേയും ബാബുരാജിനേയും കൂടാതെ റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.
രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ വിദഗ്ദസംഘം റേച്ചലിന്റെ സാങ്കേതികമേഖലയില്‍ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിന്‍സിലൂടെ ബാദുഷാസ് സില്‍വര്‍ സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.




