- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെട്രിമാരനും അനുരാഗ് കശ്യപും ചേർന്ന് നിർമിക്കുന്ന ചിത്രം; അഞ്ജലി ശിവരാമൻ പ്രധാന വേഷത്തിൽ; വിവാദങ്ങൾക്കിടെ 'ബാഡ് ഗേൾ' നാളെ തീയേറ്ററുകളിൽ
ചെന്നൈ: സംവിധായകൻ വെട്രിമാരന്റെ ഗ്രാസ് റൂട്ട് പ്രൊഡക്ഷൻസും അനുരാഗ് കശ്യപും ചേർന്ന് നിർമ്മിക്കുന്ന തമിഴ് ചിത്രം 'ബാഡ് ഗേൾ' നാളെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. വർഷ ഭരത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അഞ്ജലി ശിവരാമൻ പ്രധാന കഥാപാത്രത്തിൽ എത്തുന്നു.
ഗ്രാസ് റൂട്ട് പ്രൊഡക്ഷൻസിന്റെ അവസാന ചിത്രമായിരിക്കും 'ബാഡ് ഗേൾ' എന്ന് വെട്രിമാരൻ ചെന്നൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നത്.
ബ്രാഹ്മണ പശ്ചാതലത്തിൽ കഥ പറയുന്ന ചിത്രത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു പ്രത‍്യേക വിഭാഗത്തെ ആക്ഷേപിക്കുന്നുവെന്നും പെൺകുട്ടികളെ മദ‍്യപാനത്തിലേക്ക് നയിക്കുന്നെന്നും ആക്ഷേപമുയർന്നു. കോടതി ഉത്തരവനുസരിച്ച് ചിത്രത്തിന്റെ ടീസറും ട്രെയിലറും വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നിരുന്നു.