- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അത്ഭുതകരവും രസകരവുമായ ഒരു സീരീസ്, അഭിനന്ദനങ്ങൾ..'; അരങ്ങേറ്റം ഗംഭീരമാക്കി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ; 'ബാഡ്സ് ഓഫ് ബോളിവുഡ്' പരമ്പരയ്ക്ക് മികച്ച പ്രതികരണം
മുംബൈ: ബോളിവുഡ് താരങ്ങളുടെ ജീവിതവും വ്യവസായത്തിലെ വിവിധ വിഷയങ്ങളും പശ്ചാത്തലമാക്കിയുള്ള ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭമായ 'ബാഡ്സ് ഓഫ് ബോളിവുഡ്' പരമ്പരയ്ക്ക് മികച്ച തുടക്കം. ആദ്യ ഷോയ്ക്ക് ശേഷം സിനിമാരംഗത്തുള്ള പ്രമുഖരിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
പാപ്പരാസി സംസ്കാരം, നെപ്പോട്ടിസം, രാഷ്ട്രീയം എന്നിവയെ ചുറ്റിപ്പറ്റിയാണ് പരമ്പരയുടെ കഥ വികസിക്കുന്നത്. ബോളിവുഡ് ഇൻഡസ്ട്രിയെ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന ഈ പരമ്പരയിൽ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, രാജ്കുമാർ റാവു, സിദ്ധാന്ത് ചതുർവേദി, അർജുൻ കപൂർ, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരൺ ജോഹർ തുടങ്ങിയ പ്രമുഖർ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.
പരമ്പരയുടെ ആദ്യ എപ്പിസോഡ് വളരെ രസകരവും വിനോദരസപ്രദവുമാണെന്ന് ബോളിവുഡ് നിർമ്മാതാവ് രാഹുൽ ധോലാക്കിയ അഭിപ്രായപ്പെട്ടു. 'ഇതൊരു ബിഞ്ച് വാച്ചാണ്. കഠിനാധ്വാനം ചെയ്തുള്ള നിർമ്മാണത്തെ അഭിനന്ദിക്കുന്നു. ഷാരൂഖിന്റെയും ഗൗരി ഖാന്റെയും എഴുത്തിലെ മാന്ത്രികത സ്ക്രീനിൽ കാണാം,' അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
'ഇത്രയും അത്ഭുതകരവും രസകരവുമായ ഒരു പരമ്പര നിർമ്മിച്ചതിന് അഭിനന്ദനങ്ങൾ. നീ സ്വയം ചെയ്തു. നിനക്ക് വിജയം മാത്രം,' എന്ന് സംവിധായകൻ അശുതോഷ് ഗോവാരിക്കറുടെ ഭാര്യയും നിർമാതാവുമായ സുനിത ഗോവാരിക്കർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആര്യനെ അഭിനന്ദിച്ചു. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും സംയുക്തമായി നിർമ്മിക്കുന്ന ഈ പരമ്പരയുടെ ട്രെയിലർ മുംബൈയിൽ നടന്ന ചടങ്ങിൽ നടൻ ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിൽ ലോഞ്ച് ചെയ്തിരുന്നു.