- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമ തകരാനൊന്നും പോകുന്നില്ല; ഇതൊരു ശുദ്ധികലശമായി കണ്ടാല്‍മതി; അമ്മ എക്സിക്യൂട്ടീവ് രാജിയില്‍ പ്രതികരിച്ച് ബൈജു സന്തോഷ്
തിരുവനന്തപുരം: ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളില്‍ കുരുങ്ങി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി കൂട്ടരാജി സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി നടന്‍ ബൈജു സന്തോഷ്.ഇതൊരു ശുദ്ധികലശമായി കണ്ടാല്‍ മതിയെന്നും ഇതുകൊണ്ടൊന്നും മലയാള സിനിമ തകരില്ലെന്നും ബൈജു വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് താരത്തിന്റെ പ്രതികരണം. "കുറേ കാലം കഴിയുമ്പോള്‍ എല്ലാ മേഖലയിലും ഒരു ശുദ്ധികലശം വരും അതുപോലെ കണ്ടാല്‍ മതി ഇതിനെയും. സിനിമ മേഖലയ്ക്ക് ഒരു പ്രതിസന്ധിയുമുണ്ടാകില്ല, ആരെങ്കിലുമൊക്കെ മുന്നോട്ടുവരും.ആര് വന്നാലും പ്രശ്‌നമില്ല, പ്രാപ്തിയുള്ള ആരെങ്കിലും വന്നാല്‍ മതി. […]
തിരുവനന്തപുരം: ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളില്‍ കുരുങ്ങി ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി കൂട്ടരാജി സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി നടന്‍ ബൈജു സന്തോഷ്.ഇതൊരു ശുദ്ധികലശമായി കണ്ടാല്‍ മതിയെന്നും ഇതുകൊണ്ടൊന്നും മലയാള സിനിമ തകരില്ലെന്നും ബൈജു വ്യക്തമാക്കി.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് താരത്തിന്റെ പ്രതികരണം.
"കുറേ കാലം കഴിയുമ്പോള്‍ എല്ലാ മേഖലയിലും ഒരു ശുദ്ധികലശം വരും അതുപോലെ കണ്ടാല്‍ മതി ഇതിനെയും. സിനിമ മേഖലയ്ക്ക് ഒരു പ്രതിസന്ധിയുമുണ്ടാകില്ല, ആരെങ്കിലുമൊക്കെ മുന്നോട്ടുവരും.ആര് വന്നാലും പ്രശ്‌നമില്ല, പ്രാപ്തിയുള്ള ആരെങ്കിലും വന്നാല്‍ മതി. എല്ലാ കാലവും ഒരാള്‍ തന്നെ ഒരേ സ്ഥാനത്ത് ഇരിക്കില്ല.അത് മാറിക്കൊണ്ടിരിക്കും. അതിന് യുവതലമുറ തന്നെ വേണമെന്നില്ല. പൃഥ്വിരാജ് നേതൃസ്ഥാനത്തേക്ക് വരുമോ എന്നുള്ളത് അയാളുടെ തീരുമാനമാണ്, അത് പൃഥ്വിരാജിന് കൂടി തോന്നണ്ടേ."ബൈജുവിന്റെ വാക്കുകള്‍.
താനാണെങ്കില്‍ അവരുടെ സ്ഥാനത്ത് ഒരിക്കലും രാജിവയ്ക്കില്ലായിരുന്നു എന്നും താരം പറഞ്ഞു. 'അവര്‍ രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലായിരുന്നു, അതൊരു ഒളിച്ചോട്ടമായി പോയി. ജനാധിപത്യപരമായി തിരഞ്ഞെടുത്തതല്ലേ അവരെ. ഞാന്‍ ആയിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ ഒരിക്കലും രാജിവയ്ക്കില്ല. 'അമ്മ'യ്ക്ക് നാഥന്‍ ഒക്കെ ഉടന്‍ വരും.ബൈജു അഭിപ്രായപ്പെട്ടു.