- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ജാലക്കാരി ട്രെൻഡ്..; പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ഷെയിൻ ചിത്രം 'ബൾട്ടി'; ബോക്സ് ഓഫീസിൽ വൻ കുതിപ്പ്; തീയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി
നവാഗത സംവിധായകൻ ഉണ്ണി ശിവലിംഗം ഒരുക്കിയ സ്പോർട്സ് ആക്ഷൻ ചിത്രം 'ബൾട്ടി' തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. ഷെയിൻ നിഗത്തെ നായകനാക്കി ഒരുക്കിയ ചിത്രം കബഡി, സൗഹൃദം, പ്രണയം, സംഘർഷം എന്നിവയെല്ലാം പ്രമേയമാക്കുന്നു. കേരള-തമിഴ്നാട് അതിർത്തി ഗ്രാമത്തെ പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് ഷെയിൻ നിഗം എത്തുന്നത്. ഉദയൻ എന്ന കഥാപാത്രത്തിന് തിയേറ്ററുകളിൽ നിന്ന് വലിയ കയ്യടി ലഭിക്കുന്നുണ്ട്.
എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമ്മിച്ച ചിത്രത്തിൻ്റെ നിർമ്മാതാവ് സന്തോഷ് ടി കുരുവിള, 'ബൾട്ടി' ഒരു മികച്ച എന്റർടൈനർ ആണെന്നും പുതുമയുള്ള അവതരണ ശൈലി ഏവരെയും ആകർഷിക്കുമെന്നും ഫേസ്ബുക്കിൽ കുറിച്ചു. മികച്ച മേക്കിങ് ക്വാളിറ്റിയും കബഡി ചുവടുകളിലൂടെയുള്ള സംഘട്ടന രംഗങ്ങളും പ്രേക്ഷകർക്ക് ഗംഭീര ദൃശ്യാനുഭവമാണ് നൽകുന്നത്. ഓരോ ദിവസവും ബോക്സ് ഓഫീസിൽ ചിത്രം മുന്നേറ്റം നടത്തുകയാണ്.
പുതുതായി പുറത്തിറങ്ങിയ ട്രെയിലർ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ആക്ഷനും ഗാനങ്ങളും കോർത്തിണക്കിയ ട്രെയിലർ ചിത്രത്തിൻ്റെ നിലവാരം വ്യക്തമാക്കുന്നു. സൈ അബ്യങ്കറിൻ്റെ സംഗീത മികവും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നു. ശന്തനു ഭാഗ്യരാജ്, അൽഫോൻസ് പുത്രൻ, സെൽവരാഘവൻ, പൂർണ്ണിമ ഇന്ദ്രജിത് തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.