- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെമിസ്ട്രി വര്‍ക്കായി; ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കി ബേസില്‍ ജോസഫ്-നസ്രിയ നസിം ചിത്രം; തീയേറ്ററുകളിൽ മികച്ച അഭിപ്രായം; 'സൂക്ഷ്മദര്ശിനി'യുടെ കളക്ഷൻ പുറത്ത്
കൊച്ചി: തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ബേസില്‍ ജോസഫ് നസ്രിയ നസിം കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'സൂക്ഷ്മദര്‍ശിനി'. ഒരിടവേളക്ക് ശേഷം നസ്രിയ മലയാളത്തിൽ അഭിനയിച്ച ചിത്രം മികച്ച കളക്ഷനാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. എം സി സംവിധാനം ചെയ്ത 'സൂക്ഷ്‍മദര്‍ശിനി' നവംബര്‍ 22നാണ് റിലീസായത്.
ആഗോളതലത്തില്‍ ചിത്രം 24 കോടി രൂപയോളം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ നെറ്റ് കളക്ഷൻ 12 കോടി രൂപയും കവിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ബേസിലിന്റെയും നസ്രിയയുടെയും സൂക്ഷ്‍മദര്‍ശിനി ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നതെന്നത്.
സൂക്ഷ്‍മദര്‍ശിനി പശ്ചാത്തല സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രം ആണ് എന്നതും പ്രധാന പ്രത്യേകതയാണ്. പടിപടിയായി ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് കഥാ സഞ്ചാരം എന്നും സൂക്ഷ്‍മദര്‍ശിനി കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സൂക്ഷ്‍മദര്‍ശിനിയില്‍ ഞെട്ടിക്കുന്ന ഒരു ട്വിസ്റ്റുമുണ്ടെന്നത് ചിത്രത്തില്‍ ആകാംക്ഷയുണ്ടാക്കുന്ന ഘടകമാണ്.
ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, എ വി എ പ്രൊഡക്ഷൻസിന്റെന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 2018ൽ നോൺസെൻസ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്. സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ചമൻ ചാക്കോ. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.