- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പക്കാ ക്യാമ്പസ് ഫൺ എന്റർടെയ്നറുമായി മൾട്ടി സ്റ്റാർ ചിത്രം 'അതിരടി'; ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
കൊച്ചി: 'മിന്നൽ മുരളി'യുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ആദ്യചിത്രം 'അതിരടി'യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. 2026 ഓണം റിലീസായി എത്താൻ ഒരുങ്ങുന്ന ഈ മൾട്ടി സ്റ്റാർ ചിത്രത്തിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'മിന്നൽ മുരളി'ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്നു എന്നതും 'അതിരടി'യുടെ പ്രധാന ആകർഷണമാണ്.
ഡോ. അനന്തു എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. ഒരു മാസ് കളർഫുൾ ക്യാമ്പസ് എന്റർടെയ്‌നർ ആയിരിക്കും 'അതിരടി'യെന്ന സൂചനയാണ് പുറത്തിറങ്ങിയ പോസ്റ്ററും ടൈറ്റിൽ ടീസറും നൽകുന്നത്. ക്യാരക്ടർ പോസ്റ്ററിൽ കോളേജ് വിദ്യാർഥിയുടെ രൂപത്തിലാണ് ബേസിൽ ജോസഫിനെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തിറങ്ങി വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ ഏറെ രസകരമായും മാസ് ആയും അവതരിപ്പിച്ച ടീസറും ഒരു പക്കാ ക്യാമ്പസ് ഫൺ എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്ന സൂചനയാണ് നൽകിയത്. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
'മിന്നൽ മുരളി'ക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'അതിരടി'ക്കുണ്ട്. സാമുവൽ ഹെന്റിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു വിജയ് സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. മാനവ് സുരേഷ് പ്രൊഡക്ഷൻ ഡിസൈനറും മഷർ ഹംസ കോസ്റ്റ്യൂം ഡിസൈനറും റൊണക്‌സ് സേവ്യർ മേക്കപ്പും നിക്സൺ ജോർജ് സൗണ്ട് ഡിസൈനറുമാണ്.




