- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീയേറ്ററുകളിൽ ക്ലിക്കായില്ല; ഒടിടിയിൽ ലഭിച്ചത് മികച്ച പ്രതികരണം; 'ഭരതനാട്യം' ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; മോഹിനിയാട്ടത്തിന്റെ അപ്ഡേറ്റുമായി സംവിധായകൻ കൃഷ്ണദാസ് മുരളി
കൊച്ചി: സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയ ആക്ഷേപ ഹാസ്യ ചിത്രമായിരുന്നു 'ഭരതനാട്യം'. സൈജു കുറുപ്പ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് കൃഷ്ണദാസ് മുരളിയായിരുന്നു. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് തീയറ്ററുകളിൽ ശോഭിക്കാനായില്ല. എന്നാൽ ഒടിടിയിൽ എത്തിയതോടെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയേയും അഭിനേതാക്കളേയും പ്രശംസിച്ച് കൊണ്ട് ഒട്ടനവധി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഇപ്പോഴിതാ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോൾ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി.
ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം നവംമ്പറിൽ ആരംഭിക്കുമെന്നാണ് കൃഷ്ണദാസ് മുരളി അറിയിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം. മോഹിനിയാട്ടം എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാനാണ് തീരുമാനം. ഭരതനാട്യം അവസാനിച്ചിടത്ത് നിന്നും രണ്ടാം ഭാഗമായ മോഹിനിയാട്ടത്തിൻ്റെ കഥ ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന പ്രധാന അഭിനേതാക്കളെല്ലാവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകും. ചില അഭിനേതാക്കളിൽ മാറ്റങ്ങളുണ്ടാകുമെന്നും സംവിധായകൻ പറയുന്നു.
ചില പുതിയ കഥാപാത്രങ്ങൾ ചിത്രത്തിലുണ്ടാകുമെന്നും. ടെക്നിക്കൽ ക്രൂവിലും കുറച്ച് മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും കൃഷ്ണദാസ് മുരളി പറഞ്ഞു. പുതിയ ചിത്രം മികച്ചൊരു തിയറ്റർ അനുഭവം തന്നെയായിരിക്കുമെന്നാണ് കൃഷ്ണദാസ് മുരളി പറഞ്ഞത്. സൈജു കുറുപ്പാണ് മോഹിനിയാട്ടവും നിർമിക്കുന്നത്. വിഷ്ണു ആർ പ്രദീപിനൊപ്പം കൃഷ്ണദാസ് മുരളിയും ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. 2024 ഓഗസ്റ്റ് 30ന് ആയിരുന്നു ഭരതനാട്യം തിയറ്റുകളിൽ എത്തിയത്. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിറാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് എന്നിവരായിരുന്നു ഭരതനാട്യത്തിലെ അഭിനേതാക്കൾ.