കൊച്ചി: ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഭീഷ്മറി'ന്റെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 24-ന് കൊച്ചിയിൽ നടക്കും. നടൻ ദിലീപാണ് ചടങ്ങിലെ മുഖ്യാതിഥി. ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഭീഷ്മറി'നുണ്ട്. കലൂരിലെ ഐ.എം.എ. ഹാളിൽ വൈകീട്ട് 6.30-നാണ് ഓഡിയോ പ്രകാശനം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ വിഷ്ണു ഉണ്ണികൃഷ്ണനുമായി ഒന്നിക്കുന്ന രണ്ടാമത്തെ പ്രോജക്ട് കൂടിയാണ് 'ഭീഷ്മർ'. ദിവ്യ പിള്ള, അമ്മേര എന്നിവരാണ് ചിത്രത്തിലെ നായികമാർ. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

അൻസാജ് ഗോപിയാണ് കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. രഞ്ജിൻ രാജും കെ. എ. ലത്തീഫും ഈണം പകർന്ന അഞ്ച് ഗാനങ്ങൾക്ക് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ വരികൾ രചിച്ചിരിക്കുന്നു. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിൽ 42 ദിവസത്തിനുള്ളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ദേശീയ അവാർഡ് ജേതാവ് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിങ്), ടി.പി. ആബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിങ്ങനെ വലിയൊരു സാങ്കേതിക നിരയാണ് ചിത്രത്തിനുള്ളത്. ജോൺ വിക്ക് (John Wick) ഫെയിം ജെ.ജെ. പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ്, കെച്ച ഖംഫക്ഡി എന്നിവരാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണയും യാഷും ചേർന്ന് നിർമിക്കുന്ന ടോക്സിക് 2026 മാർച്ച് 19ന് ഈദ്, ഉഗാദി, ഗുഡി പദ്‌വ തുടങ്ങിയ ആഘോഷങ്ങൾക്കൊപ്പം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.