ഇതാണ് സിനിമയുടെ സൗന്ദര്യവും മാന്ത്രികതയും; അച്ഛന്റെ പോസ്റ്റര്‍ പങ്കുവെക്കാന്‍ സാധിച്ചത് അഭിമാനം; ഉള്ള് തൊടുന്ന കുറിപ്പുമായി ബിനു പപ്പു
തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ മണിചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്.ഓഗസ്റ്റ് 17നാണ് മണിച്ചിത്രത്താഴിന്റെ റി റിലീസ്. മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയും തിലകനുമെല്ലാം ഒന്നിച്ചെത്തിയ ഈ സൂപ്പര്‍ ഹിറ്റ് ചിത്രം പുത്തന്‍ ദൃശ്യമികവില്‍ എങ്ങനെ ആകുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് മലയാളികളും.റീ റിലീസിന്റെ പ്രചരണാര്‍ത്ഥം ഒരോ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴി കുതിരവട്ടം പപ്പു അനശ്വരമാക്കിയ കാട്ടുപറമ്പന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും മകനുമായ ബിനു പപ്പു.ഹൃദയം തൊടുന്ന കുറിപ്പുമായാണ് പോസ്റ്റര്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ മണിചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്.ഓഗസ്റ്റ് 17നാണ് മണിച്ചിത്രത്താഴിന്റെ റി റിലീസ്. മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയും തിലകനുമെല്ലാം ഒന്നിച്ചെത്തിയ ഈ സൂപ്പര്‍ ഹിറ്റ് ചിത്രം പുത്തന്‍ ദൃശ്യമികവില്‍ എങ്ങനെ ആകുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് മലയാളികളും.റീ റിലീസിന്റെ പ്രചരണാര്‍ത്ഥം ഒരോ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഇപ്പോഴി കുതിരവട്ടം പപ്പു അനശ്വരമാക്കിയ കാട്ടുപറമ്പന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും മകനുമായ ബിനു പപ്പു.ഹൃദയം തൊടുന്ന കുറിപ്പുമായാണ് പോസ്റ്റര്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.പോസ്റ്റര്‍ ഷെയര്‍ ചെയ്യാന്‍ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനവും, സന്തോഷവും നല്കുന്ന കാര്യമാണ്.സിനിമയുടെ സൗന്ദര്യവും ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണെന്നും ബിനു പപ്പു കുറിക്കുന്നു
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
'അച്ഛന് മരിച്ച് 24 വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന് അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോള്‍ അതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്യാന്‍ പറ്റുന്നു എന്നത് എന്നെ സംബന്ധിച്ച് ഒരുപാട് അഭിമാനവും, സന്തോഷവും നല്കുന്ന കാര്യമാണ്. സിനിമയുടെ സൗന്ദര്യവും ശക്തിയും അതിലുപരി മാന്ത്രികതയും ഇതാണ്, കാലങ്ങള്‍ക്ക് മുന്നേ നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കണ്ണ് നിറയിക്കുകയും ചെയ്ത് മറഞ്ഞു പോയ അച്ഛനേപ്പോലെ തന്നെയുള്ള മറ്റു കലാകാരന്മാര് എല്ലാവരും ഓരോ ദിവസവും നമുക്ക് മുന്നില്‍ വന്നു കൊണ്ടേയിരിക്കും. കലാകാരന്മാര്ക്ക് മരണമില്ല. ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും സിനിമ അവരെ ഓര്‍മപ്പെടുത്തി കൊണ്ടേയിരിക്കും'എന്നാണ് ബിനു പപ്പു കുറിച്ചത്.
മോഹന്‍ലാലിന്റെ തന്നെ ദേവദൂതന് ഹിറ്റായതിന് പിന്നാലെ മണിചിത്രത്താഴും റീ റിലീസില്‍ മികച്ച പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.