- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധ്രുവ് വിക്രം നായകനായ 'ബൈസൺ' ഒടിടി റിലീസിനൊരുങ്ങുന്നു; മാരി സെൽവരാജ് ഒരുക്കിയ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത് നെറ്റ്ഫ്ലിക്സിൽ; തീയതി പ്രഖ്യാപിച്ചു
ചെന്നൈ: ധ്രുവ് വിക്രം നായകനായെത്തിയ 'ബൈസൺ' എന്ന ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോള ബോക്സ് ഓഫീസിൽ 65.69 കോടി രൂപ കളക്ഷൻ നേടിയ ചിത്രം ദീപാവലിക്കാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. കബഡി താരം മനത്തി ഗണേശന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക്കാണ് 'ബൈസൺ'. ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
നവംബർ 21 മുതൽ നെറ്റ്ഫ്ലിക്സിൽ 'ബൈസൺ' സ്ട്രീം ചെയ്യും. അനുപമ പരമേശ്വരൻ ആണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. രജിഷ വിജയനും ലാലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാരി സെൽവരാജ് ചിത്രം പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏഴിൽ അരശ് ആണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. നേരത്തെ ധനുഷ് നായകനായി മാരി സെൽവരാജിന്റെ ഒരു ചിത്രവും പ്രഖ്യാപിച്ചിരുന്നു.
ഈ പ്രൊജക്ടിനെക്കുറിച്ച് ധനുഷ് പറഞ്ഞത് 'വിലമതിക്കാനാകാത്ത ചിത്രം' എന്നാണ്. ധ്രുവ് വിക്രമിന്റേതായി ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രം 'മഹാൻ' ആയിരുന്നു. വിക്രം നായകനായ ചിത്രത്തിൽ ധ്രുവ് ഒരു പ്രധാന വേഷം ചെയ്തിരുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'മഹാൻ' വൻ വിജയമായിരുന്നു. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം പൂർത്തിയാക്കിയതിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. പുതിയ സ്ട്രീമിങ് തീയതി പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്.




