- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര ഏക്കറുള്ള ഫാം ഹൗസിൽ 116 നായ്ക്കൾ; കളിസ്ഥലങ്ങൾ മുതൽ മെഡിക്കൽ സൗകര്യങ്ങൾ വരെ; നായ്ക്കൾക്കായി 45 കോടിയുടെ സ്വത്ത് മാറ്റിവെച്ചു; വാർത്തകളിൽ ഇടം നേടി ബോളിവുഡ് താരത്തിന്റെ 'മഡ് ഐലൻഡ്'
മുംബൈ: തെരുവ് നായ്ക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കിടെ ശ്രദ്ധ നേടി ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയുടെ മൃഗസ്നേഹം. തൻ്റെ 116 നായ്ക്കൾക്കായി 45 കോടി രൂപയുടെ സ്വത്ത് അദ്ദേഹം എഴുതി നൽകിയതായാണ് റിപ്പോർട്ടുകൾ. ഓരോ നായ്ക്കൾക്കും സ്വകാര്യ മുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡൽഹിയിലും സമീപപ്രദേശങ്ങളിലും തെരുവ് നായ്ക്കളെ നിയന്ത്രിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മിഥുൻ ചക്രവർത്തിയുടെ നായ്ക്കളോടുള്ള സ്നേഹം ശ്രദ്ധേയമാകുന്നത്. മിഥുൻ ചക്രവർത്തിയുടെ 1.5 ഏക്കറുള്ള ഫാം ഹൗസ് മുംബൈക്ക് സമീപമുള്ള മഡ് ഐലൻഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ 116 നായ്ക്കൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നായ്ക്കളുടെ സംരക്ഷണത്തിനായി പ്രത്യേക പരിചാരകരും ഇവിടെയുണ്ട്.
മിഥുൻ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട നായ്ക്കളെ വളർത്തുന്നുണ്ട്. നായ്ക്കളെ സ്നേഹിക്കുകയും അവരോടൊപ്പം യാത്ര ചെയ്യുകയും ചെയ്യാറുണ്ട്. ഫാം ഹൗസിൽ ഓരോ നായ്ക്കൾക്കും പ്രത്യേക മുറികളും കളിസ്ഥലങ്ങളും മെഡിക്കൽ സൗകര്യങ്ങളും ലഭ്യമാണ്. ഈ വിഷയത്തിൽ മിഥുൻ ചക്രവർത്തിയുടെ മരുമകൾ മദൽസ ശർമ്മയാണ് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചത്. 74 വയസ്സുള്ള മിഥുൻ ചക്രവർത്തിയുടെ മൊത്തം ആസ്തി 400 കോടി രൂപയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിരവധി തെരുവ് നായ്ക്കളെയും അദ്ദേഹം ദത്തെടുത്ത് സംരക്ഷിച്ചു വരുന്നതായും വാർത്തകളുണ്ട്.