കൊച്ചി: ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് അമൽ നീരദ് ചിത്രം 'ബോഗയ്ൻവില്ല'. ഇപ്പോഴിതാ സിനിമ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ജ്യോതിര്‍മയിയാണ് ഉള്ളത്. മികച്ച പ്രതികരണമാണ് ഇപ്പോൾ ചിത്രത്തിന് ലഭിക്കുന്നത്. അമല്‍ നീരദിന്റെ ഒരു മാസ്റ്റർ പീസാണ് ബോഗയ്ൻവില്ല എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

പതിഞ്ഞ താളത്തിലുള്ള ചിത്രമാണ് ബോഗയ്ൻവില്ലയെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

പോലീസ് ഓഫീസറായ ഫഹദിന്റെ കഥാപാത്രവും ഞെട്ടിച്ചിട്ടുണ്ട്‌. ഇൻവേസ്റ്റിഗേഷൻ ആംഗിളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായ ഒരു ചിത്രമാണ് 'ബോഗയ്ൻവില്ല' എന്നുമാണ് പ്രേക്ഷക പ്രതികരണങ്ങള്‍.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ മുമ്പെത്തിയ ചിത്രം മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം ആയിരിന്നു. നായകൻ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറാൻ ഭീഷ്‍മ പര്‍വത്തിന് സാധിച്ചിരുന്നു. സ്റ്റൈലിഷ് കഥാപാത്രമായിരിന്നു നടൻ മമ്മൂട്ടി.