- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബൊഗെയ്ൻവില്ല' ഒടിടിയിൽ; മികച്ച പ്രകടവുമായി കുഞ്ചാക്കോ ബോബനും ജ്യോതിർമയും; ഞെട്ടിച്ച് ഫഹദിന്റെ പൊലീസ് വേഷവും; സോണിലിവിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം
കൊച്ചി: കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു 'ബൊഗെയ്ൻവില്ല'. ഈ വർഷം തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ മൾട്ടി സ്റ്റാർ ചിത്രം സംവിധാനം ചെയ്തത് അമൽ നീരദായിരുന്നു. ജ്യോതിർമയുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു 'ബൊഗെയ്ൻവില്ല'. 'ബൊഗെയ്ൻവില്ല' ഓപ്പണിംഗ് കളക്ഷൻ ആറ് കോടിക്ക് മുകളിലായിരുന്നു നേടിയത്. ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയണ്. ഒടിടിയില്‍ സോണിലിവിലൂടെ എത്തിയ പുതിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
അമല്‍ നീരദിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ബോഗയ്ൻവില്ല എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. കുഞ്ചാക്കോ ബോബനൊപ്പം ചിത്രത്തില്‍ ജ്യോതിര്‍മയിയും കഥാപാത്രമായി മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. പോലീസ് ഓഫീസറായ ഫഹദിന്റെ കഥാപാത്രവും ഞെട്ടിച്ചിരുന്നു. ഷറഫുദ്ദീന്, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍.
അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്ചേഴ്സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. എഡിറ്റര്‍: വിവേക് ഹര്ഷന്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കല്‍, സൗണ്ട് ഡിസൈന്‍: തപസ് നായക്, കോസ്റ്റ്യൂം ഡിസൈന്‍: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണല്‍ ഡയലോഗുകള്‍: ആര് ജെ മുരുഗന്.
ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ സ്റ്റണ്ട്: സൂപ്രീം സുന്ദര്‍, മഹേഷ് മാത്യൂ, പ്രൊഡക്ഷന്‍ സൗണ്ട്: അജീഷ് ഒമാനക്കുട്ടന്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അരുണ്‍ ഉണ്ണിക്കൃഷ്ണന്, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: അജീത് വേലായുധന്, സിജു എസ് ബാവ, പ്രൊഡക്ഷന്‍ കണ്ട്രോളര്: ദീപക് പരമേശ്വരന്, സ്റ്റില്‍സ്: ഷഹീന് താഹ, ഹസിഫ് അബിദ ഹക്കീം, പിആര്‍ഒ: ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍സ്: എസ്തെറ്റിക് കുഞ്ഞമ്മ.